ന്യൂഡൽഹി : പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധി എക്സിൽ പങ്കുവെച്ച ഒരു പോസ്റ്റിനെതിരെ സമൂഹമാധ്യമങ്ങളിൽ കടുത്ത വിമർശനമുയരുന്നു. പുതുതലമുറയായ ജെൻ സീയെ ലക്ഷ്യം വച്ചാണ് രാഹുൽ എക്സിൽ ഒരു പുതിയ പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. ‘ഇന്ത്യയുടെ ജെൻ സീ ഭരണഘടനയെയും ജനാധിപത്യത്തെയും രക്ഷിക്കും, ഞാൻ അവർക്കൊപ്പം നിൽക്കും’ എന്നാണ് രാഹുൽ ഗാന്ധി പോസ്റ്റ് ചെയ്തിരിക്കുന്നത്.
” രാജ്യത്തെ യുവാക്കൾ, രാജ്യത്തെ വിദ്യാർത്ഥികൾ, രാജ്യത്തെ ജെൻ സീ, അവർ ഭരണഘടനയെയും ജനാധിപത്യത്തെയും രക്ഷിക്കും. വോട്ട് മോഷണം അവസാനിപ്പിക്കും. ഞാൻ അവർക്കൊപ്പം നിൽക്കുന്നു” എന്നാണ് രാഹുൽഗാന്ധി എക്സിൽ പങ്കുവെച്ച പോസ്റ്റിൽ വ്യക്തമാക്കിയിരിക്കുന്നത്. പോസ്റ്റ് പുറത്തുവന്നതിന് പിന്നാലെ രാഹുൽ ഗാന്ധി നടത്തുന്നത് കലാപാഹ്വാനം ആണെന്ന് സമൂഹമാധ്യമങ്ങളിൽ വിമർശനം ഉയർന്നു. നേപ്പാളിലെ ജെൻ സി പ്രക്ഷോഭത്തിന് സമാനമായി ഇന്ത്യയിലെ പുതുതലമുറയെ തെരുവിലിറക്കി അധികാരം പിടിച്ചെടുക്കാനുള്ള രാഹുലിന്റെ ശ്രമം ഒരിക്കലും നടക്കില്ല എന്നും സമൂഹമാധ്യമങ്ങളിൽ അഭിപ്രായങ്ങൾ ഉയരുന്നുണ്ട്.
Discussion about this post