യുവനടൻ സുശാന്ത് സിംഗ് രാജ്പുതിന്റെ മരണവുമായി ബന്ധപ്പെട്ട് ബോളിവുഡിലെ ഉന്നതർക്കെതിരെ നിയമ നടപടികളുമായി അഭിഭാഷകൻ.കരൺ ജോഹർ,സൽമാൻഖാൻ, സഞ്ജയ് ലീല ബൻസാലി, ഏക്ത കപൂർ എന്നിവർക്കെതിരെയാണ് അഭിഭാഷകനായ സുധീർ കുമാർ ഓജ കേസ് കൊടുത്തിരിക്കുന്നത്.സുശാന്ത് ആത്മഹത്യ ചെയ്തത് ബോളിവുഡിലുള്ള വിവേചനമാണെന്ന അഭ്യൂഹങ്ങൾ നിലനിൽക്കെയാണ് സുധീർ കുമാർ കേസുമായി കോടതിയെ സമീപിച്ചിരിക്കുന്നത്.
ഇന്ത്യൻ പീനൽ കോഡിലെ 306,109,504,506 എന്നീ വകുപ്പുകൾ പ്രകാരമാണ് കേസ്.സുശാന്തിന്റെ ഏഴോളം സിനിമകൾ മുടങ്ങി പോകാൻ കരൺ ജോഹർ അടക്കമുള്ളവർ കാരണക്കാരായതായി സംശയമുണ്ടെന്ന് സുധീർ കുമാർ നൽകിയ പരാതിയിൽ സൂചിപ്പിക്കുന്നുണ്ട്.ഇത് ശരി വെക്കുന്ന തരത്തിലുള്ള പ്രസ്ഥാവനയുമായി കോൺഗ്രസ് നേതാവ് സഞ്ജയ് നിരുപമും രംഗത്തുവന്നിരുന്നു.
Discussion about this post