ന്യൂഡൽഹി : സൽമാൻഖാനെതിരെ ഗുരുതര ആരോപണവുമായി ജിയ ഖാന്റെ അമ്മ റാബിയ അമിൻ.ജിയയുടെ മരണത്തിൽ കാമുകനായിരുന്ന സൂരജ് പഞ്ചോളിയുടെ പങ്ക് മറച്ചു വെക്കാൻ സൽമാൻ ഖാൻ അദ്ദേഹത്തിന്റെ പണവും പ്രതാപവും ഉപയോഗിച്ചുവെന്നാണ് ജിയാ ഖാന്റെ അമ്മ ആരോപിച്ചിട്ടുള്ളത്.
ഹിന്ദി സിനിമാ ലോകത്തെ വിവേചനമാണ് യുവനടൻ സുശാന്ത് സിംഗ് രാജ്പുതിന്റെ മരണത്തിലേക്ക് നയിച്ചതെന്ന അഭ്യൂഹങ്ങൾ നിലനിൽക്കുന്ന ഈ പശ്ചാതലത്തിലാണ് ഇങ്ങനെയൊരു ആരോപണവുമായി റാബിയ അമിൻ രംഗത്തു വന്നിട്ടുള്ളത്.നടൻ സുശാന്ത് സിംഗ് രാജ്പുതിന്റെ മരണത്തിൽ അനുശോചനമറിയിച്ചു കൊണ്ട് സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവെച്ച വീഡിയോയിലാണ് റാബിയ അമിൻ ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്. ബോളിവുഡിൽ നടക്കുന്ന വിവേചനങ്ങൾക്കെതിരെ ശക്തമായി പ്രതിഷേധിക്കണമെന്നും ജിയാഖാന്റെ അമ്മയായ റാബിയ അമിൻ കൂട്ടിച്ചേർത്തു.
Discussion about this post