ന്യൂയോർക്ക് : ഐക്യരാഷ്ട്ര സഭയുടെ രക്ഷാസമിതിയിലേക്ക് എതിരില്ലാതെ ഇന്ത്യ തെരഞ്ഞെടുക്കപ്പെട്ടു.193 അംഗ ജനറൽ അസംബ്ലിയിൽ, 184 വോട്ടുകളാണ് ഇന്ത്യ നേടിയത്. രക്ഷാസമിതിയിലെ താൽക്കാലിക അംഗത്വമാണ് ഇന്ത്യക്ക് ലഭിച്ചത്.രണ്ടുവർഷമാണ് അംഗത്വത്തിന്റെ കാലാവധി.
ഏഷ്യാ-പസഫിക് വിഭാഗത്തിലാണ് ഇന്ത്യ തെരഞ്ഞെടുക്കപ്പെട്ടത്.ഇന്ത്യയ്ക്ക് താൽക്കാലിക അംഗത്വം ലഭിക്കുന്നത് ഇത് എട്ടാമത്തെ തവണയാണ്. അയർലൻഡ് നോർവേ മെക്സിക്കോ എന്നീ രാജ്യങ്ങളും ഇന്ത്യയെ കൂടാതെ താൽക്കാലിക അംഗത്വം നേടി.15 അംഗങ്ങളുള്ള രക്ഷാസമിതിയിൽ അഞ്ച് രാജ്യങ്ങൾക്ക് സ്ഥിരാംഗത്വമാണ്.
Discussion about this post