കാഠ്മണ്ഡു : ഇന്ത്യൻ ഭൂപ്രദേശങ്ങൾ കൂടി ചേർത്തു വരച്ച നേപ്പാളിന്റെ പുതിയ ഭൂപടം നേപ്പാൾ പാർലമെന്റിന്റെ ഉപരിസഭയും അംഗീകരിച്ചു.പാർലമെന്റിലുള്ള 57 പേരും പുതിയ ഭൂപടത്തെ അനുകൂലിച്ചാണ് വോട്ട് രേഖപ്പെടുത്തിയത്.അതേസമയം, ഈ തീരുമാനം ചരിത്ര ബോധമില്ലാത്ത, ഏകപക്ഷീയമായ തീരുമാനമാണെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം അഭിപ്രായപ്പെട്ടു.
ശനിയാഴ്ച നേപ്പാൾ പാർലിമെന്റിന്റെ അധോസഭ പുതിയ ഭൂപടത്തിന് അംഗീകാരം നൽകിയതിന് പിന്നാലെയാണ് ഉപരിസഭയും ഏകകണ്ഠമായി ഭൂപടത്തെ അംഗീകരിച്ചത്. ഇന്ത്യയുടെ ഉത്തരാഖണ്ഡിലുള്ള ലിപുലേഖ്, കാലാപാനി, ലിംബിയാധുര എന്നീ പ്രദേശങ്ങളാണ് നേപ്പാൾ സ്വന്തം ഭൂപടത്തോട് കൂട്ടിച്ചേർത്തിരിക്കുന്നത്. ഇതിനെതിരെ ഇന്ത്യയിൽ വൻ പ്രതിഷേധമാണ് ഉയരുന്നത്.
Discussion about this post