ഡല്‍ഹി: അക്സായി ചിന് ഇന്ത്യന്‍ പ്രദേശമാണെന്നും ചൈനീസ് അധിനിവേശത്തില്‍ നിന്ന് ഇത് തിരിച്ചെടുക്കേണ്ട സമയമാണിതെന്നും ബിജെപി എംപി ജംയാങ് സെറിംഗ് നംഗ്യാല്‍. അക്സായി ചിന് മാത്രമല്ല, ഗില്‍ഗിത് – ബാള്‍ട്ടിസ്ഥാന്‍ പോലുള്ള പ്രദേശങ്ങളും ലഡാക്കിന്റെ ഭാഗമാണെന്നും 1962-ലെ ഇന്ത്യയല്ല 2020-ലെ ഇന്ത്യയെന്നും ലഡാക്കില്‍ നിന്നുള്ള ബിജെപി എംപി ജംയാങ് സെറിംഗ് നംഗ്യാല്‍ ഒരു ദേശീയ മാധ്യമത്തോട് പറഞ്ഞു.
ചൈന പ്രവേശനം നിഷേധിച്ചിരിക്കുന്ന തങ്ങളുടെ പരമ്പരാഗത മേച്ചില്‍ സ്ഥലങ്ങളിലേയ്ക്ക് ഇന്ത്യന്‍ ഇടയന്മാര് പോകുകയും ഇന്ത്യന്‍ പ്രദേശങ്ങള്‍ തിരിച്ചെടുക്കുകയും വേണമെന്ന് അദ്ദേഹം പറഞ്ഞു. ലഡാക്കിലെ അതിര്‍ത്തി സംരക്ഷണത്തില്‍ നാട്ടുകാരില്‍ നിന്ന് വലിയ പങ്ക് തേടുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Discussion about this post