മോസ്കോ : റഷ്യൻ പ്രസിഡന്റ് വ്ലാഡിമർ പുട്ടിനെ കോവിഡിൽ നിന്നും സംരക്ഷിക്കാൻ ഔദ്യോഗിക വസതിയിൽ അണുനാശിനി തുരങ്കമൊരുക്കി റഷ്യ.മാത്രമല്ല, റഷ്യൻ പ്രസിഡന്റിനുമായി കൂടിക്കാഴ്ച നടത്താൻ വരുന്ന എല്ലാവരെയും കോവിഡ് പരിശോധനയ്ക്ക് വിധേയമാക്കുന്നുണ്ട്.അദ്ദേഹത്തിന് കോവിഡ് ബാധിക്കാതിരിക്കാൻ വലിയ മുൻകരുതലുകളാണ് റഷ്യ സ്വീകരിച്ചിരിക്കുന്നത്.ഇതിന്റെ ഭാഗമായാണ് മോസ്കോ നഗരത്തിലുള്ള പുട്ടിന്റെ ഔദ്യോഗികവസതിയിൽ അണുനാശിനി തുരങ്കം ഒരുക്കിയിരിക്കുന്നത്.
അദ്ദേഹത്തെ സന്ദർശിക്കുന്നവർ ആദ്യം ഈ അണുനാശിനി തുരങ്കത്തിലൂടെ കടന്ന് പോകണമെന്നാണ് നിർദേശം.കോവിഡിനെതിരെയുള്ള പ്രതിരോധ നടപടിയെന്നോണം പുട്ടിനുമായി സമ്പർക്കം പുലർത്തുന്ന എല്ലാവരെയും പതിവായി കോവിഡ് പരിശോധനക്ക് വിധേയമാക്കുന്നുണ്ട്.











