ഡോ. കെ. എസ്. രാധാകൃഷ്ണന്‍
കമ്മ്യൂണിസ്റ്റ് രാജ്യങ്ങള്‍ സുകൃതം ചെയ്തവരാണ്. കാരണം അവര്‍ക്ക് അന്യരാജ്യങ്ങളില്‍ ചാരവൃത്തി ചെയ്യാന്‍ അതതു രാജ്യങ്ങളിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ഉണ്ട്. സോവിയറ്റ് യൂണിയനാണ് ഈ ആനുകൂല്യം ആദ്യകാലത്ത് കിട്ടിയിരുന്നത്. ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ്കാരുടെ ലോകരാദ്ധ്യനായ നേതാവ് ലക്ഷോപലക്ഷം മനുഷ്യരെ കൂട്ടക്കൊല ചെയ്ത സഖാവ് സ്റ്റാലിന്‍ ആയിരുന്നു. ലോക സമാധാനത്തിനും അഹിംസക്കും വേണ്ടി ജീവന്‍ സമര്‍പ്പിച്ച മഹാത്മാ ഗാന്ധിയെ അവര്‍ ആവോളം അധിക്ഷേപിച്ചു.
സോവിയറ്റ് യൂണിയന് വേണ്ടി ചാരവൃത്തി ചെയ്തതിനു ലഭിച്ചിരുന്ന ഒറ്റുകാശ് കൊണ്ടാണ് സി പി ഐ പ്രവര്‍ത്തിച്ചിരുന്നത്. മാതൃ രാജ്യത്തെ അന്യരാജ്യത്തിനു വേണ്ടി ഒറ്റുകൊടുക്കുന്നത് തെറ്റാണെന്ന് ഒരു സി. അച്യുതമേനോനും പറഞ്ഞിട്ടില്ല. എന്നാല്‍ പാര്‍ട്ടി പിളര്‍ന്നതിനു ശേഷം മാര്‍ക്‌സിസ്റ്റ്കാരുടെ കൂറ് ചൈനയോടായിരുന്നു. ചൈന ഇന്ത്യയെ ആക്രമിച്ചപ്പോള്‍ അതിനെ ന്യായീകരിക്കാനാണ് ശങ്കരന്‍ നമ്പൂതിരിപ്പാട് അടക്കമുള്ള മുന്‍നിര നേതാക്കള്‍ ശ്രമിച്ചത്.
ഒറ്റും ഒളിപ്പോരും കമ്മ്യൂണിസ്റ്റ് ചോരയില്‍ ലയിച്ചു ചേര്‍ന്നിട്ടുണ്ട്. ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ്കാര്‍ക്ക് അവരുടെ മാതൃരാജ്യത്തോട് ഒരിക്കലും കൂറുണ്ടായിരുന്നില്ല. ഇന്ത്യന്‍ സൈനികര്‍ക്ക് ചോരകൊടുക്കുന്നത് പോലും അവര്‍ കുറ്റമായി കരുതി. അന്ന് ചോരകൊടുത്ത അച്യുതാനന്ദന്‍ അടക്കമുള്ളവരെ ശിക്ഷിക്കുകയും ചെയ്തു. ഇന്നും അതിനു മാറ്റമില്ല. ചൈനയെ വളഞ്ഞിട്ട് അക്രമിക്കുന്നതില്‍ ഇന്ത്യയും ഉണ്ടെന്നും അതില്‍ നിന്നും ഇന്ത്യ പിന്മാറണമെന്നും ആവശ്യപ്പെട്ടത് ചൈനയിലെ നേതാക്കളല്ല; സി പി എം നേതാവ് കോടിയേരി ബാലകൃഷ്ണനായിരുന്നു.
തീവ്രത കൂടുന്നത് അനുസരിച്ച് കമ്മ്യൂണിസ്റ്റ്കാരുടെ മുദ്രവാക്യവും മാറും. നക്‌സലൈറ്റുകള്‍ പറഞ്ഞത് ചൈനയുടെ ചെയര്‍മാന്‍ നമ്മുടെ ചെയര്‍മാന്‍ എന്നാണ്. അവരിലെ കവികള്‍ എന്ന പേരില്‍ അറിയപ്പെട്ടിരുന്നവര്‍ പറഞ്ഞത്, ഇന്ത്യ അവരുടെ റിപ്പബ്ലിക്കല്ല എന്നാണ്.താന്‍ ഇന്ത്യയെ, ഈ എല്ലിന്‍ താഴ് വരയെ സ്‌നേഹിക്കുന്നില്ല എന്ന് മറ്റൊരു കവി ഉദീരണം ചെയ്തു. ‘മധുര മനോഹര മനോജ്ഞ ചൈനേ’ എന്നും പാടി മൂന്നാമന്‍ ആത്മഹര്‍ഷം പൂണ്ടു.
കമ്മ്യൂണിസ്റ്റ്കാര്‍, അവര്‍ രാഷ്ട്രീയ നേതാക്കളായാലും എഴുത്തുകാരായാലും ഇന്ത്യയെ സ്‌നേഹിക്കുകയോ, ഭരിക്കുകയോ ചെയ്യുന്നില്ല. അവര്‍ എന്നും വിദേശ രാജ്യത്തിന്റെ അടിമകളാണ്. അവര്‍ക്ക് ദേശീയതയില്‍ വിശ്വാസമില്ല; അന്തര്‍ ദേശീയതയിലാണ് ആശ്വാസം. എം. എന്‍. റോയിയും അബനി മുഖര്‍ജിയും മുതല്‍ കൊടിയേരി ബാലകൃഷ്ണന്‍ വരെയുള്ളവര്‍ അക്കാര്യത്തില്‍ യോജിക്കും.
ഒരു ദിവസം ചൈന ഇന്ത്യയെ ആക്രമിച്ച് കീഴടക്കി ഭരണം ഇവിടത്തെ കമ്മ്യൂണിസ്റ്റ്കാരെ ഏല്പിക്കുമെന്ന് സ്വപ്നം കണ്ട് നടക്കുന്നവരാണ് ഇവിടത്തെ കമ്മ്യൂണിസ്റ്റ്കാരില്‍ കുറെപേര്‍. അതുകൊണ്ട് തെളിയിക്കപ്പെടുന്നത് വരെ ഒരു കമ്മ്യൂണിസ്റ്റ്കാരന്റെ ദേശസ്‌നേഹത്തിലും വിശ്വസിക്കാനാകില്ല.












Discussion about this post