കൊച്ചി : അന്തരിച്ച പ്രശസ്ത സംവിധായകൻ സച്ചിയുടെ സംസ്കാരം ഇന്ന് വൈകുന്നേരം നാലരയ്ക്ക് കൊച്ചി രവിപുരം ശ്മശാനത്തിൽ.രാവിലെ ഒൻപതര മുതൽ ഒരുമണിക്കൂർ ഹൈക്കോടതി വളപ്പിൽ പൊതുദർശനം നടത്തും.സച്ചിയുടെ കണ്ണുകൾ ദാനം ചെയ്തു കഴിഞ്ഞു.ഇടുപ്പെല്ല് മാറ്റുന്ന ശസ്ത്രക്രിയ കഴിഞ്ഞ് സച്ചിൻ തിങ്കളാഴ്ച ഹൃദയാഘാതം ഉണ്ടാവുകയായിരുന്നു.ഇതിനെതുടർന്ന് ജൂബിലി മിഷൻ മെഡിക്കൽ കോളേജിലെ വെന്റിലേറ്റർ ലേക്ക് മാറ്റിയ സച്ചി വ്യാഴാഴ്ച രാത്രിയാണ് മരിച്ചത്.
ഹൈക്കോടതിയിലെ അഭിഭാഷകവൃത്തി ഉപേക്ഷിച്ചാണ് സച്ചിൻ സിനിമാരംഗം തിരഞ്ഞെടുത്തത്.സേതുവിന് നോടൊപ്പം ചേർന്നെഴുതിയ ചോക്ലേറ്റ് ആയിരുന്നു സച്ചിയുടെ ആദ്യസിനിമ.അദ്ദേഹത്തോടൊപ്പം തന്നെ മേക്കപ്പ്മാൻ, റോബിൻഹുഡ്, സീനിയേഴ്സ്, ഡബിൾസ് എന്നീ ചിത്രങ്ങൾക്ക് കഥയെഴുതി.അനാർക്കലി, അയ്യപ്പനും കോശിയും എന്നീ സൂപ്പർ ഹിറ്റ് ചിത്രങ്ങൾ സച്ചി സംവിധാനം ചെയ്തതാണ്.
Discussion about this post