ഡൽഹി : അതിർത്തിയിലേക്ക് നിരായുധരായ സൈനികർക്ക് പകരം ആർഎസ്എസ് പ്രവർത്തകരെ അയക്കാഞ്ഞതെന്തേയെന്ന വിഡ്ഢിച്ചോദ്യവുമായി കോൺഗ്രസ് നേതാവ് ഹുസൈൻ ദൽവായി.ഇന്ത്യൻ സൈനികരെ ആയുധങ്ങളില്ലാതെ അയച്ചതാണ് ഗാൽവൻ വാലിയിലുണ്ടായ ആക്രമണത്തിന് ആക്കം കൂട്ടിയതെന്നും, ചൈനയെ എതിരിടുന്നതിൽ ഇന്ത്യൻ സൈനികർ പരാജയപ്പെട്ടതിനു കാരണം സൈനികർ നിരായുധരായത് കൊണ്ടാണെന്നും ദൽവാനി കൂട്ടി ചേർത്തു.
സമാന രീതിയിലുള്ള പ്രസ്താവനയുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും രംഗത്ത് വന്നിരുന്നു.തർക്ക പ്രദേശമായതിനാൽ അതിർത്തി രേഖയുടെ രണ്ടു കിലോമീറ്റർ മുമ്പ് ആയുധങ്ങൾ ഉപേക്ഷിച്ചതിനു ശേഷം മാത്രമേ പട്രോളിങ്ങിനു പോലും സൈനികർക്ക് അതിർത്തി രേഖ കടക്കാനാവൂ.ഇങ്ങനെയൊരു സാഹചര്യം നിലനിൽക്കെയാണ് അതിർത്തി രേഖയിലെ സ്ഥിതിഗതികളെ കുറിച്ച് കൃത്യമായി പഠിക്കാതെ അബദ്ധ പ്രസ്താവനയുമായി കോൺഗ്രസ് നേതാക്കൾ മുന്നോട്ട് വന്നിട്ടുള്ളത്.
Discussion about this post