ജമ്മുകശ്മീരിലെ ബരാമുള്ള ജില്ലയിലുള്ള ലൈൻ ഓഫ് കൺട്രോളിൽ വെടിനിർത്തൽ ലംഘിച്ച് പാകിസ്ഥാൻ.കശ്മീരിലെ ഉറിയിലുണ്ടായ വെടിവെപ്പിൽ രണ്ടാളുകൾക്ക് പരിക്കേറ്റു.ഇന്ന് രാവിലെ 9.30ഓടെ മോർട്ടറുകൾ ഉപയോഗിച്ച് ഷെല്ലാക്രമണം നടത്തുകയായിരുന്നു.
ചെറുകിട ആയുധങ്ങളെല്ലാം യുദ്ധോപകരണങ്ങളും പാകിസ്ഥാൻ ആക്രമിക്കാൻ ഉപയോഗിക്കുന്നുണ്ട്. പാകിസ്ഥാന്റെ ആക്രമണത്തിനെതിരെ ഇന്ത്യൻ സൈന്യം ശക്തമായി തിരിച്ചടിക്കുന്നുണ്ട്. അതിർത്തിയിലെ വെടിവെപ്പ് ഇപ്പോഴും നടന്നു കൊണ്ടിരിക്കുകയാണ്.
Discussion about this post