ന്യൂഡൽഹി : രാജ്യതലസ്ഥാനത്ത് ഭീകരാക്രമണത്തിന് സാധ്യതയുണ്ടെന്ന് ഇന്റലിജൻസ് മുന്നറിയിപ്പ്.അഞ്ചോളം ഭീകരർ ന്യൂഡൽഹി ലക്ഷ്യമാക്കി പുറപ്പെട്ടിട്ടുണ്ട് എന്നാണ് രഹസ്യാന്വേഷണ വിഭാഗത്തിന് വിവരം ലഭിച്ചിരിക്കുന്നത്.ഇതേ തുടർന്ന്, ഡൽഹിയിൽ കനത്ത സുരക്ഷാ മുന്നൊരുക്കങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.
ഭീകരരിൽ മിക്കവരും കാശ്മീരിൽ നിന്നുള്ളവരാണ്.ഡൽഹിയിൽ ആക്രമണം നടത്തുകയെന്ന ലക്ഷ്യത്തോടെയാണ് ഭീകരവാദികളെത്തുന്നത്.കാർ, ബസ്, ടാക്സി എന്നിങ്ങനെ റോഡുമാർഗമായിരിക്കും ഇവർ അതിർത്തി കടക്കുകയെന്നാണ് സൂചന.
Discussion about this post