തിരുവനന്തപുരം: സംസ്ഥാന കൃഷി മന്ത്രി വിഎസ് സുനില്‍കുമാര്‍ കൊറോണ നിരീക്ഷണത്തില്‍ പ്രവേശിച്ചു. ആരോഗ്യപ്രവര്‍ത്തകയ്ക്ക് കൊറോണ സ്ഥിരീകരിച്ചതിന് പിന്നാലെയാണ് മന്ത്രി സ്വയം കൊറോണ നിരീക്ഷണത്തില്‍ പ്രവേശിച്ചത്.
എറണാകുളം ജില്ലയിലെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കുകയായിരുന്ന അദ്ദേഹവും കൊറോണ സ്ഥിരീകരിച്ച ആരോഗ്യപ്രവര്‍ത്തകയും ഈ മാസം 15 ന് നടന്ന യോഗത്തില്‍ ഒരുമിച്ചുണ്ടായിരുന്നു.
തൃശ്ശൂര്‍ കോര്പ്പറേഷന് ഓഫീസിലാണ് മന്ത്രി കഴിഞ്ഞ 15 ന് യോഗം വിളിച്ചത്. മന്ത്രിയുടെ മണ്ഡലത്തിലെ പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യാനായിരുന്നു യോഗം. ഈ യോഗത്തിലാണ് ആരോഗ്യവകുപ്പ് ജീവനക്കാരിയും പങ്കെടുത്തത്.
താനിപ്പോള്‍ തിരുവനന്തപുരത്തെ ഔദ്യോഗിക വസതിയില്‍ ക്വാറന്റീനിലാണെന്നും തന്റെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയും ക്വാറന്റീനില്‍ പ്രവേശിച്ചെന്നും മന്ത്രി വിശദീകരിച്ചു. കൊറോണ ടെസ്റ്റ് നടത്തിയ ശേഷം മെഡിക്കല്‍ ബോര്‍ഡ് നല്കുന്ന നിര്‍ദ്ദേശം അനുസരിച്ച് പ്രവര്‍ത്തിക്കുമെന്നും മന്ത്രി പറഞ്ഞു.
Discussion about this post