കൊച്ചി : വിദേശത്തു നിന്നും വരുന്ന പ്രവാസികൾക്ക് കോവിഡ് -19 നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കാനുള്ള സംസ്ഥാന സർക്കാരിന്റെ തീരുമാനത്തിനെതിരെയുള്ള ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും.ഹർജിയിൽ കേന്ദ്രവ്യോമയാന മന്ത്രാലയത്തിനോട് നിലപാട് അറിയിക്കാൻ കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.
കേന്ദ്ര സർക്കാരിന്റെ വന്ദേഭാരത് മിഷന്റെ ഭാഗമായി വരുന്നവർക്ക് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാണോ എന്ന കാര്യമാണ് കോടതിക്ക് അറിയേണ്ടത്. സംസ്ഥാന സർക്കാരിന്റെ നിലപാടിനെതിരെ പ്രതിപക്ഷം അടക്കം നിരവധി പാർട്ടികൾ രംഗത്ത് വന്നിട്ടുണ്ട്.











