മുൻ പ്രധാനമന്ത്രിയും കോൺഗ്രസ് നേതാവുമായ ഇന്ദിരാഗാന്ധി, പണ്ട് ഗാൽവാൻ താഴ്‌വരയിൽ സൈനികരോട് പ്രസംഗിച്ചുവെന്ന കോൺഗ്രസ് പ്രചാരണം പൊളിയുന്നു.
യൂത്ത് കോൺഗ്രസിന്റെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിൽ പോസ്റ്റ് ചെയ്ത ഒരു ചിത്രത്തിൽ, മലനിരകളുടെ പശ്ചാത്തലത്തിൽ ഇന്ദിരാഗാന്ധി ഒരുകൂട്ടം ജവാന്മാരെ അഭിസംബോധന ചെയ്യുന്നത് കാണാം. ഇന്ദിരാഗാന്ധി ജവാന്മാരോട് സംസാരിക്കുന്നത് ഗാൽവാൻ താഴ്‌വരയിലാണെന്നാണ് കോൺഗ്രസ് പറയുന്നത്. എന്നാൽ ഈ സമ്മേളനം നടന്നത് ലേയിൽ ആണ്.ഗാൽവാൻ താഴ്‌വരയിൽ നിന്നും ഏതാണ്ട് 225 കിലോമീറ്റർ ദൂരെയാണ് ലെ സ്ഥിതിചെയ്യുന്നത്.ലേയെ അപേക്ഷിച്ച്, വളരെ അപകടകരമായ കാലാവസ്ഥയാണ് ഗാൽവാൻ താഴ്‌വരയിലേത്.
https://twitter.com/indira_gandhi1/status/1274742169920667648?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1274742169920667648&ref_url=https%3A%2F%2Ftimesofindia.indiatimes.com%2Ftimes-fact-check%2Fnews%2Ffake-alert-youth-congress-makes-false-claim-of-indira-gandhi-addressing-jawans-at-galwan-valley%2Farticleshow%2F76511642.cms













Discussion about this post