വെല്‍ഫെയര്‍ പാര്‍ട്ടിയുമായുള്ള അഭിപ്രായവ്യത്യാസത്തിന് കാരണം തന്റെ ഉറച്ച നിലപാടുകളെന്ന് വെളിപ്പെടുത്തലുമായി ശ്രീജ നെയ്യാറ്റിന്‍കര. വെല്‍ഫെയര്‍ പാര്‍ട്ടിയുമായുള്ള ബന്ധം മാത്രമാണ് താന്‍ അവസാനിപ്പിച്ചതെന്നും, തന്റെ രാഷ്ട്രീയ നിലപാടില്‍ മാറ്റമില്ലെന്നും ശ്രീജ പറയുന്നു.
‘എന്റെ രാജിക്ക് കൃത്യമായ രാഷ്ട്രീയ കാരണങ്ങള്‍ ഉണ്ട്. നിസാരമായ സോഷ്യല്‍ മീഡിയ ഇടപെടലിന്റെ പേരില്‍ എനിക്കെതിരെയുണ്ടായ പാര്‍ട്ടി നടപടി അംഗീകരിക്കാന്‍ എന്റെ നീതിബോധം എന്നെ അനുവദിച്ചില്ല. സസ്പെന്‍ഡ് ചെയ്യപ്പെടേണ്ട ഒരു കുറ്റവും ഞാന്‍ ചെയ്തിട്ടില്ലെന്ന ബോധ്യവുമുണ്ട്. ബദല്‍ രാഷ്ട്രീയമെന്ന പാര്‍ട്ടിയുടെ പ്രഖ്യാപിത രാഷ്ട്രീയത്തില്‍ നിന്ന് മാറി തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തോട് സന്ധി ചെയ്യുമ്പോള്‍ ഉയരാവുന്ന എതിര് ശബ്ദങ്ങളെ നിശബ്ദമാക്കാനുള്ള രാഷ്ട്രീയ നടപടിയായി ഈ സസ്പെന്ഷന് നടപടിയെ കാണുന്നു’, എന്ന് ശ്രീജ പറയുന്നു.
Discussion about this post