ലക്നൗ : വൈദ്യുതി വകുപ്പ് ചൈന നിർമിത വൈദ്യുതി മീറ്ററുകളടക്കമുള്ള ഉപയോഗിക്കുന്നതിന് വിലക്കേർപ്പെടുത്തി യോഗി ആദിത്യനാഥ്.ഗാൽവൻ വാലിയിൽ ചൈന ഇന്ത്യക്കെതിരെ നടത്തിയ ആക്രമണത്തിൽ പ്രതിഷേധിച്ച് ഇന്ത്യ മുഴുവനും ‘ബോയ്‌കോട്ട് ചൈന’ ക്യാമ്പയിൻ ആളിക്കത്തുകയാണ്.
ഈ സാഹചര്യത്തിലാണ് യോഗി ആദിത്യനാഥ് സർക്കാരിന്റെ പുതിയ തീരുമാനം. ഓൾ ഇന്ത്യ പവർ എഞ്ചിനീയേഴ്സ് ഫെഡറേഷന്റെ പ്രസിഡണ്ടായ ശൈലേന്ദ്ര ദൂബെ, യു.പി സർക്കാരിന്റെ ഈ തീരുമാനത്തെ അനുകൂലിച്ചു കൊണ്ട് രംഗത്തു വന്നു.ചൈനീസ് നിർമ്മിത ഉപകരണങ്ങൾക്ക് വിലക്കേർപ്പെടുത്തിയതിനാൽ ഇനി മുതൽ പൊതുമേഖലാ സ്ഥാപനമായ ഭാരത് ഹെവി ഇലക്ട്രിക്കൽസ് ലിമിറ്റഡിൽ നിന്നും പവർ പ്ലാന്റുകളും ബോയിലറും അടക്കമുള്ള ഉപകരണങ്ങൾ വാങ്ങുമെന്ന് അദ്ദേഹം പറഞ്ഞു. ആത്മനിർഭർ ഭാരത് പദ്ധതി പരിപോഷിപ്പിക്കാൻ ഈ തീരുമാനങ്ങൾ സഹായകമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Discussion about this post