കൊൽക്കത്ത : ഉംപുൻ ദുരിതാശ്വാസ വിതരണത്തിൽ തൃണമൂൽ കോൺഗ്രസ് നേതാക്കൾ അഴിമതി നടത്തിയതായി പരാതി.രണ്ടായിരത്തോളം പരാതികളാണ് പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയായ മമത ബാനർജിക്ക് അഴിമതി നടത്തിയെന്ന് ആരോപിച്ച് ലഭിച്ചിട്ടുള്ളത്. ഇതേ തുടർന്ന് മമത ബാനർജി തെരഞ്ഞെടുപ്പ് അടുത്ത സമയമായതിനാൽ വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.ഉദ്യോഗസ്ഥരുടെ ഒത്താശയോടെ അർഹതയില്ലാത്ത 40% ആളുകൾ ഉംപുൻ സഹായധനം കൈപ്പറ്റിയതായാണ് റിപ്പോർട്ടുകൾ.
ഉംപുൻ ചുഴലിക്കാറ്റിൽ വീടുകൾ നഷ്ട്ടപ്പെട്ട അഞ്ചു ലക്ഷം പേർക്ക് 20,000 രൂപ വീതം നൽകുമെന്ന് പശ്ചിമ ബംഗാൾ മുമ്പ് പ്രഖ്യാപിച്ചിരുന്നു.ഇതിനു വേണ്ടി മാറ്റി വെച്ച ദുരിതാശ്വാസനിധിയിലാണ് പാർട്ടി നേതാക്കൾ അഴിമതി കാണിച്ചിട്ടുണ്ടെന്ന പരാതികൾ ലഭിച്ചിട്ടുള്ളത്.അന്വേഷണത്തിൽ ചില പഞ്ചായത്ത് ഉദ്യോഗസ്ഥരുടെ ഉംപുൻ ബാധിക്കാത്ത ബന്ധുക്കൾ 20,000 രൂപ കൈപ്പറ്റിയതായി കണ്ടെത്തിയിട്ടുണ്ട്.കൂടുതൽ വിവരങ്ങൾക്കായുള്ള അന്വേഷണം പുരോഗമിക്കുകയാണ്.
Discussion about this post