ന്യൂഡൽഹി : മ്യാൻമറിലെ ഷ്വേ പ്രോജക്ടിനു വേണ്ടി ഇന്ത്യയുടെ ഒഎൻജിസി വിദേശ് കമ്പനിക്ക് 909 കോടിയുടെ അധിക നിക്ഷേപം അനുവദിച്ച് കേന്ദ്രസർക്കാർ.കമ്പനിയുടെ പ്രോജക്ടിലെ എ-വൺ,എ-ത്രീ ബ്ലോക്കുകൾ അഭിവൃദ്ധിപ്പെടുത്തുന്നതിനു വേണ്ടിയാണ് അധിക നിക്ഷേപം അനുവദിച്ചിട്ടുള്ളത്.പ്രധാനമന്ത്രി നരേന്ദ്രമോദി അടങ്ങുന്ന ക്യാബിനറ്റ് കമ്മിറ്റിയിലാണ് ഈ തീരുമാനമെടുത്തത്.
മ്യാൻമറിലെ ഷ്വേ പ്രോജെക്ടിൽ 2002 ലാണ് ഒഎൻജിസി വിദേശ് കമ്പനി ഭാഗമാവുന്നത്. ഈ കമ്പനി കഴിഞ്ഞ സാമ്പത്തിക വർഷം വരെ 722 മില്യൺ യുഎസ് ഡോളർ അഥവാ 3,949 കോടിയാണ് നിക്ഷേപിച്ചിട്ടുണ്ടായിരുന്നത്.ഇന്ത്യയെ കൂടാതെ സൗത്ത് കൊറിയ,മ്യാൻമർ എന്നീ രാജ്യങ്ങളിലെ കമ്പനികളും ഷ്വേ പ്രോജെക്ടിൽ പങ്കാളികളാണ്.ഇന്ത്യയിലെ പി എസ് യു, ഗെയിൽ എന്നീ കമ്പനികൾക്കും ഈ പ്രോജെക്ടിൽ നിക്ഷേപമുണ്ട്.
Discussion about this post