ന്യൂഡൽഹി : രോഗബാധയിൽ വിറങ്ങലിച്ചു നിൽക്കുന്ന സംസ്ഥാനങ്ങൾക്ക് പ്രതീക്ഷ നൽകി കോവിഡ് മരുന്നിന്റെ ആദ്യ ബാച്ച് എത്തുന്നു. മഹാരാഷ്ട്രയും ഡൽഹിയുമടക്കം രാജ്യത്ത് രോഗബാധ ഏറ്റവും രൂക്ഷമായ അഞ്ചു സംസ്ഥാനങ്ങൾക്കാണ് നിർമ്മാതാക്കളായ ഹെറ്റെറോ മരുന്ന് കയറ്റി അയച്ചത്.
ആദ്യ ബാച്ചിൽ ഉണ്ടാവുക 20, 000 കുപ്പി മരുന്നുകളാണ്. ഹൈദരാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഹെറ്റെറോ മരുന്നുകമ്പനി കോഫി ഫോർ എന്ന പേരിലാണ് മരുന്ന് രാജ്യത്തെത്തിക്കുക. റെംഡെസിവിർ ആന്റി വൈറൽ മരുന്നാണ്.ഈ സംസ്ഥാനങ്ങൾ കൂടാതെ ഹൈദരാബാദിലും മരുന്ന് ആദ്യഘട്ടത്തിൽ ലഭ്യമാക്കും.
Discussion about this post