കൊച്ചി: പ്രളയ ഫണ്ട് തട്ടിപ്പ് കേസില്‍ മൂന്നാം പ്രതിയും സിപിഎം തൃക്കാക്കര മുന്‍ ലോക്കല്‍ കമ്മിറ്റിയംഗവുമായ എം എം അന്‍വറിനു രണ്ടാം കേസിലും പങ്കുള്ളതായി സംശയം. ഈ കേസില്‍ തട്ടിയെടുത്ത 73 ലക്ഷം രൂപ എവിടെയെന്നത് സംബന്ധിച്ച് അന്വേഷണ സംഘത്തിന് ഇത് വരെ ഒരു വിവരവും ലഭിച്ചിട്ടില്ല.
ഒന്നാം പ്രതി വിഷ്ണു പ്രസാദുമായി അടുത്ത ബന്ധം അന്‍വറിനു ഉണ്ടായിരുന്നു. ഈ സാഹചര്യത്തില്‍ അന്‍വറിന്റെ ബന്ധങ്ങള്‍ ഉപയോഗിച്ച് പണം ആര്‍ക്കെങ്കിലും കൈമാറാനുള്ള സാധ്യത ക്രൈം ബ്രാഞ്ച് തള്ളി കളയുന്നില്ല. എതെങ്കിലും സംരംഭത്തില്‍ മുതല്‍ മുടക്കിയോ എന്നും അന്വേഷിക്കുന്നുണ്ട്.
അതേസമയം അന്‍വറിനെ കോടതി വീണ്ടും ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍ വിട്ടു. തിങ്കളാഴ്ച്ച വരെയാണ് കസ്റ്റഡിയില്‍ വിട്ടത്. കൂടുതല്‍ തെളിവുകള്‍ കണ്ടെത്താനും അന്വേഷണത്തിനും വേണ്ടിയാണ് കസ്റ്റഡിയില്‍ ആവശ്യപ്പെട്ടത്. കസ്റ്റഡി കാലാവധിക്കു ശേഷം വീണ്ടും കോടതിയില്‍ ഹാജരാക്കവെയാണ് ക്രൈംബ്രാഞ്ചിന്റെ ആവശ്യം പരിഗണിച്ച് തിങ്കളാഴ്ച വരെ കസ്റ്റഡി അനുവദിച്ചത്.
Discussion about this post