ബെയ്ജിംഗ്: ചെെനയിലെ കെമിക്കല്‍ പ്ലാന്റില്‍ പൊട്ടിത്തെറിയുണ്ടായി. കിഴക്കന്‍ ചൈനയിലെ ഷാന്‍ഡോംഗിലുളള കെമിക്കല്‍ പ്ലാന്റിലാണ് പൊട്ടിത്തെറി ഉണ്ടായത്. സംഭവത്തില്‍ ഒന്‍പത് പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുകളുണ്ട്. റണ്‍ക്‌സിങ് കെമിക്കല്‍ പ്ലാന്റിന്റെ ഗോഡൗണിലാണ് പൊട്ടിത്തെറി ഉണ്ടായത്.
ഇതിനടുത്തായിത്തന്നെ നിരവധിയാളുകള്‍ താമസിക്കുന്ന ജനവാസകേന്ദ്രമാണ് എന്നത് അപകടത്തിന്റെ വ്യാപ്തി വര്‍ധിപ്പിക്കുന്നു. പൊട്ടിത്തെറി ഉണ്ടായ സ്ഥലത്ത് നിന്ന് ഇത് വരെ ആളുകളെ മാറ്റിപ്പാര്‍പ്പിച്ചിട്ടില്ല. മുന്‍പ് ചൈനയിലുണ്ടായ സമാനമായ അപകടത്തില്‍ 120ലേറെപ്പേരുടെ ജീവനാണ് പൊലിഞ്ഞത്. 54 പേരെ അന്ന് കാണാതായിരുന്നു.
Discussion about this post