ഇതുവരെ ശേഖരിച്ചിട്ടുള്ള ശാസ്ത്രീയമായ തെളിവുകളുടെയും വസ്തുതകളുടെയും അടിസ്ഥാനത്തിൽ വേണം കോവിഡ് മഹാമാരിയുടെ ഉറവിടം കണ്ടെത്താനുള്ള അന്വേഷണമാരംഭിക്കാനെന്ന് വിദേശകാര്യമന്ത്രി എസ് ജയശങ്കർ.ലോകാരോഗ്യ സമിതിയുടെ ഉന്നതതല യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലോകാരോഗ്യ സംഘടനയുടെ കാര്യനിർവഹണ വിഭാഗമാണ് ലോകാരോഗ്യ സമിതി. ലോകാരോഗ്യ സംഘടനയുടെ എക്സിക്യൂട്ടീവ് ബോഡിയിലെ അംഗമെന്ന നിലയിൽ കോവിഡിന്റെ ഉറവിടം കണ്ടെത്താനുള്ള എല്ലാ വിധ സഹായവും സഹകരണവും ഇന്ത്യയുടെ ഭാഗത്തു നിന്നുണ്ടാകുമെന്ന് മന്ത്രി യോഗത്തിൽ കൂട്ടിച്ചേർത്തു.കോവിഡ് മഹാമാരി ലോകം മുഴുവനുമുള്ള 4 ലക്ഷത്തോളം ആളുകളുടെ ജീവനാണ് അപഹരിച്ചത്.കോവിഡിന്റെ വ്യാപനം മൂലം ആഗോള സമ്പദ്‌വ്യവസ്ഥയും താറുമാറായ അവസ്ഥയിലാണ്.
Discussion about this post