തിരുവനന്തപുരം : വരുന്ന രണ്ടാഴ്ച സംസ്ഥാനത്ത് കനത്ത മഴ പെയ്യുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.സാധാരണയിലും ഇരട്ടിമഴ ലഭിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം.ഈ ആഴ്ചയിൽ 105.5 8 മില്ലിമീറ്റർ മഴ ലഭിക്കുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.സാധാരണ മഴയേക്കാൾ ഇത് 97 ശതമാനം അധികമാണ്.
ജൂലൈ 10 മുതൽ 16 വരെ സാധാരണ മഴയും ജൂലൈ 17 മുതൽ 23 വരെ സാധാരണയിൽ കവിഞ്ഞ അധിക മഴയുമാണ് പ്രതീക്ഷിക്കുന്നത്.ജൂൺ 18 മുതൽ 24 വരെ കേരളത്തിൽ ലഭിച്ച മഴയുടെ അളവ് വിലയിരുത്തുമ്പോൾ ദീർഘകാല ശരാശരിയുടെ 26 ശതമാനം കുറവ് മഴയാണ് ലഭിച്ചിട്ടുള്ളത്.2020 ലെ മൺസൂൺ സീസണിൽ 450.8 മില്ലിമീറ്റർ മഴ ലഭിച്ചു.
Discussion about this post