മാധ്യമങ്ങൾ ബോളിവുഡ് നടൻ സുശാന്ത് സിംഗ് രാജ്പുതിന്റെ മരണമാഘോഷിക്കുന്നത് നിർത്തണമെന്നാവശ്യപ്പെട്ട് ശിവസേനാ നേതാവായ സഞ്ജയ് റാവത്ത്.മരണം നടന്ന് ഇത്രയും ദിവസങ്ങൾ കഴിഞ്ഞിട്ടും യുവനടന്റെ മരണത്തെ സംബന്ധിച്ചുള്ള വാർത്തകളിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്ന മാധ്യമങ്ങളെ പരിഹസിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.ഒരു കർഷകൻ ആത്മഹത്യ ചെയ്യുമ്പോഴോ, ഒരു സൈനികൻ കൊല്ലപ്പെടുമ്പോഴോ ഇത്രയധികം പ്രാധാന്യം ആ വാർത്തകൾക്കു ലഭിക്കാറില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സുശാന്തിന്റെ മരണത്തെ സംബന്ധിച്ചുള്ള വാർത്തകൾ റിപ്പോർട്ട് ചെയ്യുന്നത് മാധ്യമങ്ങൾ അവസാനിപ്പിച്ചില്ലെങ്കിൽ ആത്മഹത്യ ചെയ്യുന്നത് ഒരു ട്രെൻഡ് ആയി മാറുമെന്ന് സഞ്ജയ് റാവത്ത് അഭിപ്രായപ്പെട്ടു.സിനിമാ – സംഗീത മേഖലകളിൽ നിലനിൽക്കുന്ന സ്വജനപക്ഷപാതം തുറന്ന് പറയാൻ ധൈര്യം കാണിച്ച കങ്കണ റാണാവത്തിനെയും സോനു നിഗത്തെയും അഭിനന്ദിക്കാനും സഞ്ജയ് റാവത്ത് മറന്നില്ല.
Discussion about this post