ഇസ്ലാമബാദ് : ഐക്യരാഷ്ട്ര സംഘടനയുടെ സുരക്ഷാ സമിതിയിലേക്ക് ഇന്ത്യയെ നോൺ പെർമനെന്റ് അംഗമായി തിരഞ്ഞെടുത്തത് പാകിസ്ഥാനിൽ ആശങ്ക ജനിപ്പിച്ചിട്ടുണ്ടെന്ന് റിപ്പോർട്ടുകൾ.192 അംഗങ്ങളിൽ 184 രാജ്യങ്ങളും ഇന്ത്യയ്ക്ക് അനുകൂലമായാണ് വോട്ട് ചെയ്തത്. ഐക്യരാഷ്ട്ര സംഘടനയിലെ രാജ്യങ്ങൾ ഇന്ത്യയ്ക്ക് നൽകിയ ഈ പിന്തുണ പാകിസ്ഥാൻ ഭയക്കുന്നുണ്ടെന്നാണ് സൂചനകൾ.രാജ്യങ്ങൾ ഇന്ത്യയ്ക്ക് നൽകിയ പിന്തുണയെ സംബന്ധിച്ച യാഥാർത്ഥ്യത്തെ അഭിമുഖീകരിച്ചേ മതിയാകൂവെന്ന പരാമർശവുമായി പാകിസ്ഥാന്റെ മുൻ വിദേശകാര്യ മന്ത്രിയായ ഖ്വാജാ ആസിഫ് രംഗത്ത് വന്നിരുന്നു.
സുരക്ഷാ സമിതിയിലെ അംഗമാവുകായെന്നത് അത്ര വലിയ കാര്യമല്ലായെങ്കിലും 192 വോട്ടുകളിൽ 184 വോട്ടും ലഭിക്കുന്നത് ബൃഹത്തായ കാര്യമാണെന്നാണ് ഖ്വാജാ ആസിഫ് പറഞ്ഞത്.പാകിസ്ഥാൻ സഹോദര രാജ്യമായി കണ്ടിരുന്നവർ പോലും ഇന്ത്യക്ക് വേണ്ടിയാണ് വോട്ട് ചെയ്തതെന്ന് അദ്ദേഹം വ്യക്തമാക്കി.എട്ടാം തവണയാണ് ഇന്ത്യ ഐക്യരാഷ്ട്ര സംഘടനയുടെ സുരക്ഷാ സമിതിയിലെ നോൺ പെർമനെന്റ് അംഗമാവുന്നത്.
Discussion about this post