ന്യൂഡൽഹി : മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗിന്റെ മാധ്യമ ഉപദേഷ്ടാവായിരുന്ന സഞ്ജയ് ബാരു ഓൺലൈൻ തട്ടിപ്പിന് ഇരയായി.മദ്യം വീട്ടിലെത്തിക്കാമെന്ന വ്യാജേന 24 ,000 രൂപയാണ് സഞ്ജയ് ബാരുവിന്റെ പക്കൽ നിന്നും പ്രതി തട്ടിയെടുത്തത്.അദ്ദേഹം പരാതി നൽകിയതിനെ തുടർന്ന് പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തിട്ടുണ്ട്.ഇന്റർനെറ്റിൽ കണ്ട ലാ കേവ് വൈൻസ് എന്ന മദ്യക്കടയുമായി ബന്ധപ്പെട്ടാണ് സഞ്ജയ് ബാരു മദ്യം വാങ്ങാൻ ശ്രമിച്ചത്.
ഫോൺനമ്പർ പിന്തുടർന്ന് നടത്തിയ അന്വേഷണത്തിൽ തട്ടിപ്പ് നടത്തിയ ആൾ ഒരു ടാക്സി ഡ്രൈവറാണെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്.വ്യാജ പേരുകളിലുള്ള പല സിം കാർഡുകൾ ഉപയോഗിച്ച് തട്ടിപ്പ് നടത്തുന്ന വലിയൊരു സംഘം തന്നെ ഇതിനു പിന്നിലുണ്ടെന്ന് പോലീസ് വ്യക്തമാക്കി.സംഭവത്തെ തുടർന്ന് കൂടുതൽ വിവരങ്ങൾക്കായുള്ള പോലീസിന്റെ അന്വേഷണം പുരോഗമിക്കുകയാണ്.











Discussion about this post