കൊച്ചി : ദേവസ്വം ഫണ്ടില്‍ നിന്നും ക്ഷേത്രം ജീവനക്കാരില്‍ നിന്നും നിര്‍ബന്ധപൂര്‍വ്വം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന പിരിക്കുന്ന മലബാര്‍ ദേവസ്വം ബോര്‍ഡിന്റെ ഉത്തരവ് കേരള ഹൈക്കോടതി സ്റ്റേ ചെയ്തു.
ദേവസ്വം ബോര്‍ഡിന്റെ ഉത്തരവ് കോറോണ ദുരിത കാലത്ത് ജീവനക്കാരെ ബുദ്ധിമുട്ടിലാക്കുമെന്ന് ഹര്‍ജിയില്‍ വാദമുന്നയിച്ചിരുന്നു .ഇതിന്റെ അടിസ്ഥാനത്തിലാണ് ഉത്തരവിന് കോടതി താത്ക്കാലിക സ്‌റ്റേ നല്‍കിയത്.











