ഗാൽവൻ വാലിയിൽ ചൈന നടത്തിയ ആക്രമണത്തിനു ശേഷം സമാധാനാന്തരീക്ഷം പുനഃസ്ഥാപിക്കുന്നതിനായി ഇരുഭാഗത്തുമുള്ള ഉന്നത മിലിറ്ററി കമാൻഡർമാരുടെ ചർച്ച ആരംഭിച്ചു. ലഡാക്കിലെ ചുഷുലിൽ വെച്ചാണ് ചർച്ച നടക്കുന്നത്.ഇന്ത്യയെ പ്രതിനിധീകരിച്ച് ലെഫ്റ്റനന്റ് ജനറലായ ഹരീന്ദർ സിംഗും ചൈനയെ പ്രതിനിധീകരിച്ച് മേജർ ജനറൽ ലിയു ലിനുമാണ് ചർച്ചയിൽ പങ്കെടുത്തിരിക്കുന്നത്.
ചർച്ചയിൽ തർക്ക പ്രദേശങ്ങളിൽ നിന്നും ചൈനയോട് പിൻവലിയാനും ഫിംഗർ ഏരിയ,ഗോഗ്ര പോസ്റ്റ് – ഹോട് സ്പ്രിങ്സ്, ഗാൽവൻ വാലി എന്നിവിടങ്ങളിലെ മുമ്പുണ്ടായിരുന്ന സ്ഥിതി പുനഃസ്ഥാപിക്കാനും ഇന്ത്യ ആവശ്യപ്പെടും.ചർച്ചകൾ പുരോഗമിക്കുമ്പോഴും ഏത് നിമിഷവും പ്രത്യാക്രമണം സജ്ജമായി ഗാൽവൻ വാലിയിൽ ആറ് ടി-90 ടാങ്കുകൾ ഇന്ത്യ വിന്യസിച്ചിട്ടുണ്ട്. അതിർത്തിയിൽ ഉടനീളം വ്യോമ പ്രതിരോധ സംവിധാനങ്ങളും സ്ഥാപിച്ചു കഴിഞ്ഞു.ചൈനയുടെ ഏത് നീക്കവും നേരിടാൻ ഇന്ത്യ സർവ സജ്ജമാണ് എന്നതാണ് ഇവയെല്ലാം സൂചിപ്പിക്കുന്നത്.
Discussion about this post