ലക്നൗ : പൗരത്വ ബില്ലിന്റെ ഭേദഗതിക്കെതിരെ നടത്തിയ കലാപത്തിൽ പങ്കുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്ന് യുപിയിലെ കോൺഗ്രസ് നേതാവായ ഷഹ്നവാസ് അലാമിനെ പോലീസ് അറസ്റ്റ് ചെയ്തു.ഉത്തർപ്രദേശിലെ കോൺഗ്രസ് മൈനോറിറ്റി സെല്ലിന്റെ ചീഫ് കൂടിയാണ് ഷഹ്നവാസ് ആലം.ഷഹ്നവാസിന്റെ അറസ്റ്റ് അറിഞ്ഞതിനു പിന്നാലെ യു.പി കോൺഗ്രസ് ചീഫായ അജയ് കുമാർ ലല്ലുവും മറ്റു പാർട്ടി നേതാക്കളും പോലീസ് സ്റ്റേഷനിലെത്തി ബഹളമുണ്ടാക്കി.പാർട്ടി പ്രവർത്തകരെ പിരിച്ചുവിടാൻ അവസാനം പോലീസിന് ലാത്തി വീശേണ്ടി വന്നു.
19 ഡിസംബർ 2019-ൽ, പരിവർത്തൻ ചൗക്കിലുണ്ടായ പൗരത്വ ബില്ലിന്റെ ഭേദഗതിക്കെതിരെ നടന്ന പ്രതിഷേധത്തിൽ ഷാനവാസിനുള്ള പങ്ക് കണ്ടെത്തിയതിനെ തുടർന്നാണ് അയാളെ അറസ്റ്റ് ചെയ്തതെന്ന് ലക്നൗവിലെ ഡെപ്യൂട്ടി കമ്മീഷണർ ദിനേശ് സിംഗ് വ്യക്തമാക്കി.കൂടുതൽ തെളിവുകൾക്കായുള്ള അന്വേഷണം പുരോഗമിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Discussion about this post