ഇന്ത്യയുടെ അതിരുകള്‍ മാന്തി അനാവശ്യ പ്രശ്‌നങ്ങളുണ്ടാക്കുന്നതിനു പിറകേ ഭൂട്ടാന്റെ അതിര്‍ത്തിപ്രദേശങ്ങളിലും ശല്യമുണ്ടാക്കാനൊരുങ്ങി ചൈനീസ് ഭരണകൂടം. കിഴക്കന്‍ ഭൂട്ടാനില്‍ ചൈനയോടും ഇന്ത്യയോടും ചേര്‍ന്ന് കിടക്കുന്ന ത്രാഷിഗാങ് ജില്ലയിലെ സക്ടെംഗ് വന്യജീവിസങ്കേതമാണ് ഇപ്പോള്‍ തങ്ങളുടെ ഭാഗമാണെന്ന് അവകാശവാദവുമായി ചൈനീസ് അധികൃതര്‍ എത്തിയിരിക്കുന്നത്. ഗ്‌ളോബല്‍ എന്‍വയോണ്മെന്റ് ഫെസിലിറ്റിയുടെ ഈ വര്‍ഷത്തെ സമ്മേളനത്തിലാണ് ചൈനീസ് അധികൃതര്‍ ഈ വാദം ഉന്നയിച്ചിരിക്കുന്നത്.
ഐക്യരാഷ്ട്ര സഭാ വികസന പ്രോഗ്രാം, ഐക്യരാഷ്ട്രസഭാ പരിസ്ഥിതി പ്രോഗ്രാം വേള്‍ഡ് ബാങ്ക് എന്നിവയുടെ സഹകരണത്തില്‍ നടക്കുന്ന 198 അംഗരാഷ്ട്രങ്ങളുള്ള സംഘടനയാണ് ഗ്‌ളോബല്‍ എന്‍വയോണ്മെന്റ്
ഫെസിലിറ്റി. ചൈനയുടെ ഈ അവകാശവാദം ഞെട്ടലോടെയാണ് ഇതിലെ അംഗരാഷ്ട്രങ്ങള്‍ കേട്ടതെന്നും മിക്ക രാഷ്ട്രങ്ങളും ചൈനയുടെ വാദത്തെ പുല്ലുവിലയ്‌ക്കെടുത്ത് ഭൂട്ടാനെ പിന്തുണയ്ക്കുകയുമാണ് ഉണ്ടായതെന്നും അന്താരാഷ്ട്രമാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
സമ്മേളനത്തിന്റെ മിനിട്‌സില്‍ ഈ വാദം രേഖപ്പെടുത്തുക പോലും ചെയ്യില്ല എന്നും ചൈനീസ് പ്രതിനിധി ഗ്‌ളോബല്‍ എന്‍വയോണ്മെന്റ് ഫെസിലിറ്റിയുടെ ഈ വര്‍ഷത്തെ പദ്ധതിയില്‍ വിയോജിപ്പ് പ്രകടിപ്പിച്ചു എന്ന് മാത്രമേ മിനിട്‌സില്‍ രേഖപ്പെടുത്തുകയുള്ളൂ എന്നും ഗ്‌ളോബല്‍ എന്‍വയോണ്മെന്റ് ഫെസിലിറ്റി അധികൃതര്‍ അറിയിച്ചു. വലിയ നാണക്കേടാണ് ഇത് ചൈനയ്ക്ക് ഉണ്ടാക്കിയിരിക്കുന്നത് എന്നാണ് നയതന്ത്രവിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്
ചൈന കാരണം ഉണ്ടായ കൊറോണവൈറസ് ലോകം മുഴുവന്‍ മഹാമാരിയായി പടര്‍ന്നിരിയ്ക്കുന്ന ഈ അവസരത്തില്‍ കിഴക്കന്‍ ചൈനാ കടലിലും തെക്കന്‍ ചൈനാ കടലിലും ഇന്ത്യയിലും ലഡാക്കിലും ഭൂട്ടാനിലും നേപ്പാളിലും എല്ലാം അതിര്‍ത്തിപ്രശ്‌നങ്ങള്‍ ഉണ്ടാക്കുകയാണ് ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടി. ചൈനയുടെ എന്നത്തേയും സാമ്രാജ്യത്ത വ്യാമോഹങ്ങള്‍ അയല്‍രാജ്യങ്ങളിലെല്ലാം ശല്യമുണ്ടാക്കുന്ന ഈ അവസ്ഥ ലോകസമാധാനത്തിനു തന്നെ ഭീഷണിയാകുകയാണെന്ന് നിരീക്ഷകര്‍ അഭിപ്രായപ്പെടുന്നു.











Discussion about this post