ലഡാക് : ഇന്ത്യ ചൈന അതിർത്തി പ്രദേശമായ പാൻഗോങ് സോ തടാകത്തിലെ പട്രോളിങ് ഊർജിതമാക്കാനുറച്ച് നാവികസേന.ഇതിനായി ഹായ് പവർ ബോട്ടുകൾ വിന്യസിക്കുമെന്ന് നാവികസേനാ ഉദ്യോഗസ്ഥർ വ്യക്തമാക്കി. ചൈനയുടെ പീപ്പിൾസ് ലിബറേഷൻ ആർമി 928 B പട്രോളിംഗ് ബോട്ടുകളാണ് തടാകത്തിൽ റോന്തു ചുറ്റാൻ ഉപയോഗിക്കുന്നത്.ഇതിനു കിടപിടിക്കുന്ന സ്റ്റീൽ കവചിത ബോട്ടുകളായിരിക്കും ഇന്ത്യൻ സൈന്യം ഉപയോഗിക്കുക.
സി-17 ഗ്ലോബ് മാസ്റ്ററെന്ന കൂറ്റൻ ചരക്കു വിമാനത്തിലായിരിക്കും ബോട്ടുകൾ ലഡാക്കിൽ എത്തിക്കുക.പട്രോളിംഗ് വാഹനങ്ങളെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ സൈന്യം പുറത്തു വിട്ടിട്ടില്ല.
Discussion about this post