ഭോപ്പാല്‍: മധ്യപ്രദേശില്‍ മന്ത്രിസഭാ വിപൂലികരണം വ്യാഴാഴ്ചയെന്ന്. മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ. ഞായറാഴ്ച മന്ത്രിസഭാ വിപുലീകരണം സംബന്ധിച്ച് ഉന്നത ബിജെപി നേതൃത്വങ്ങളുമായി ചൗഹാന് ചര്‍ച്ച നടത്തിയിരുന്നു. തുടര്‍ന്നാണ് മന്ത്രിസഭാ വിപുലീകരണം വ്യാഴാഴ്ച നടത്താന്‍ തീരുമാനിച്ചത്. കില്‍ കൊറോണ പ്രചാരണത്തിന് തുടക്കം കുറിച്ച ശേഷം മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു ചൗഹാന്.
അതേസമയം മധ്യപ്രദേശ് ഗവര്‍ണര്‍ ലാല്‍ജി ടണ്ടന് ആരോഗ്യസ്ഥിതി മോശമായതിനെ ആശുപത്രിയിലാണ്. തുടര്‍ന്നാണ് ഉത്തര്‍ പ്രദേശ് ഗവര്‍ണര്‍ ആനന്ദിബെന്‍ പട്ടേലിന് മധ്യപ്രദേശിന്റെ അധിക ചുമതല നല്‍കിയത്. ഗവര്‍ണര്‍ ഇന്നാണ് സത്യപ്രതിജ്ഞ ചെയ്തത്. അതുകൊണ്ടാണ് മന്ത്രിമാരുടെ സത്യപ്രതിജ്ഞ വ്യാഴാഴ്ചത്തേക്ക് മാറ്റിയത്. 25 മന്ത്രിമാര്‍ വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
കമല്‍നാഥ് സര്‍ക്കാരിന്റെ പതന ശേഷം മാര്‍ച്ച് 23 നാണ് ശിവരാജ് സിംഗ് ചൗഹാന് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്.
Discussion about this post