വാഷിങ്ടൺ : ചൈനീസ് അധികാരികളുമായി ഇടപാട് നടത്തുന്ന ബാങ്കുകൾക്ക് പിഴ ചുമത്താനുള്ള നിയമം യു.എസ് ഹൗസ് ഓഫ് റപ്രസന്റേറ്റീവ്സ് ബുധനാഴ്ച പാസാക്കി. തികച്ചും ഏകപക്ഷീയമായ ഈ നടപടി, ഹോങ്കോങിന് മേൽ ചൈന ഉപയോഗിക്കുന്ന അടിച്ചമർത്തുന്ന ഭരണരീതിക്കെതിരെയുള്ള പ്രതിഷേധമാണ്.
ഹോങ്കോങ്ങിനെ ഒരു സ്വതന്ത്ര അന്താരാഷ്ട്ര സാമ്പത്തിക കേന്ദ്രമായി കണക്കാക്കുന്നത് ഇതോടെ യുഎസ് അവസാനിപ്പിക്കും.അവകാശപ്പെട്ട സ്വാതന്ത്ര്യം ഹോങ്കോങ്ങിലെ ജനങ്ങൾക്ക് നിഷേധിക്കുന്ന ചൈനയുടെ നടപടി തികച്ചും കിരാതമാണെന്ന് സ്പീക്കർ നാൻസി പെലോസി അഭിപ്രായപ്പെട്ടു.
Discussion about this post