വെനിസ്വേലെയുടെ സ്വേച്ഛാധിപതി ആയിരുന്ന നിക്കോളാസ് മഡുറോയുടെ ഗതി റഷ്യൻ പ്രസിഡണ്ട് പുടിനും ഉണ്ടാകുമെന്ന യുക്രെനിയൻ പ്രസിഡണ്ട് സെലൻസ്കിയുടെ പ്രസ്താവന തള്ളി ട്രംപ്. പുടിനെതിരെ വാഷിംഗ്ടൺ നടപടി ഉണ്ടായേക്കാമെന്ന സൂചനകൾ മാധ്യമപ്രവർത്തകരോട് സംസാരിച്ച വേളയിൽ ട്രംപ് തള്ളിക്കളഞ്ഞു. അത്തരം ഒരു നീക്കം തന്റെ ചിന്തയിലേ ഇല്ലെന്ന് അദ്ദേഹം സൂചിപ്പിച്ചു.
“റഷ്യയുമായും പുടിനുമായും ഞങ്ങൾക്ക് അടുത്ത ബന്ധം തന്നെയാണുള്ളത്. അത് എപ്പോഴും അങ്ങനെ ഉണ്ടായിരിക്കണമെന്നും ഞാൻ ആഗ്രഹിക്കുന്നു. മറ്റൊരു നീക്കവും ആവശ്യമായി വരുമെന്ന് കരുതുന്നുമില്ല” എന്നും ട്രംപ് സൂചിപ്പിച്ചു. ‘റഷ്യ-യുക്രെയ്ൻ’ സംഘർഷം തുടരുന്നതിൽ തനിക്ക് വളരെയേറെ നിരാശയുണ്ട് എന്ന് യുഎസിലെ മുതിർന്ന എണ്ണ, വാതക എക്സിക്യൂട്ടീവുകളുടെ ഒരു സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കവേ ട്രംപ് സൂചിപ്പിച്ചു.
“യുക്രെയ്ൻ യുദ്ധം വളരെ നേരത്തെ അവസാനിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു. തുടർച്ചയായി രക്തച്ചൊരിച്ചിൽ ഉണ്ടാകുന്നത് വളരെ ഖേദകരമാണ്. എട്ട് യുദ്ധങ്ങൾ ഞാൻ ഒത്തുതീർപ്പാക്കി. ഇത് ഒരുപക്ഷേ എളുപ്പമുള്ളതിൽ ഒന്നായിരിക്കുമെന്ന് ഞാൻ കരുതിയിരുന്നു, പക്ഷേ തെറ്റി. കഴിഞ്ഞ മാസം മാത്രം 31,000 പേർ കൊല്ലപ്പെട്ടു, അവരിൽ പലരും റഷ്യൻ സൈനികരാണ്. റഷ്യൻ സമ്പദ്‌വ്യവസ്ഥ ദുരിതത്തിലാണ്. ഇത് ഒടുവിൽ പരിഹരിക്കപ്പെടുമെന്ന് ഞാൻ കരുതുന്നു, പക്ഷേ അത് നേരത്തെ സംഭവിച്ചിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിക്കുന്നു” എന്നും ഡൊണാൾഡ് ട്രംപ് വ്യക്തമാക്കി.









Discussion about this post