നാളെ ന്യൂസിലൻഡിനെതിരായ ഒന്നാം ഏകദിനം തുടങ്ങാനിരിക്കെ, രോഹിത് ശർമ്മയുടെയും വിരാട് കോഹ്‌ലിയുടെയും സാന്നിധ്യം ടീമിന് നൽകുന്ന ആത്മവിശ്വാസത്തെക്കുറിച്ച് മനസ്സ് തുറന്ന് ഇന്ത്യൻ ഏകദിന ക്യാപ്റ്റൻ ശുഭ്‌മാൻ ഗിൽ. ഇരുവരുടെയും നീണ്ടകാലത്തെ അനുഭവസമ്പത്ത് ടീമിന് വലിയ ഗുണം ചെയ്യുമെന്ന് ഗിൽ പറഞ്ഞു.
കളിക്കളത്തിൽ കാര്യങ്ങൾ വിചാരിച്ച പോലെ നീങ്ങാത്തപ്പോൾ രോഹിത്തിന്റെയും വിരാടിന്റെയും ഉപദേശങ്ങൾ തനിക്ക് വലിയ സഹായമാകാറുണ്ടെന്ന് ഗിൽ വ്യക്തമാക്കി. ലോകോത്തര നിലവാരമുള്ള രണ്ട് ഇതിഹാസ താരങ്ങൾ ടീമിലുള്ളതിൽ താൻ കടപ്പാടുള്ളവനാണെന്നും അവരിൽ നിന്ന് ഒരുപാട് കാര്യങ്ങൾ പഠിക്കാനുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഗില്ലിന്റെ നേതൃത്വത്തിലുള്ള യുവനിരയും രോഹിത്-വിരാട് സഖ്യത്തിന്റെ പരിചയസമ്പത്തും ഒത്തുചേരുമ്പോൾ ടീം ഇന്ത്യ നാളെ തുടങ്ങുന്ന പരമ്പരയിൽ മികവ് കാണിക്കും എന്ന് തന്നെ ആരാധകർ കരുതുന്നു. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ പരമ്പരകൾ നഷ്ടമാകാൻ കാരണമായ തന്റെ പരിക്കുകളെയും ആരോഗ്യപ്രശ്നങ്ങളെയും കുറിച്ച് ശുഭ്‌മാൻ ഗിൽ മനസ്സ് തുറന്നു. കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസിൽ നടന്ന ആദ്യ ടെസ്റ്റിനിടെ പരിക്കേറ്റതോടെയാണ് താരത്തിന് കരിയറിലെ തന്നെ ഏറ്റവും വെല്ലുവിളി നിറഞ്ഞ ഒരു ഘട്ടം നേരിടേണ്ടി വന്നത്.
ഈഡൻ ഗാർഡൻസിൽ നടന്ന ഒന്നാം ടെസ്റ്റിനിടെയാണ് കഴുത്തിന് പരിക്കേൽക്കുന്നത്. ഇതോടെ ടീമിന് പുറത്തായ താരം നീണ്ടകാലം പുനരധിവാസത്തിലായിരുന്നു. കഴുത്തിലെ പരിക്കിൽ നിന്ന് മുക്തനായി വരുമ്പോഴാണ് കാൽപ്പാദത്തിന് പരിക്ക് പറ്റുന്നത്. ഇത് തിരിച്ചുവരവ് വീണ്ടും വൈകിച്ചു.













Discussion about this post