അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിന്നും ആദ്യമായി ഒരു മെഡിക്കൽ ഒഴിപ്പിക്കലിന് തയ്യാറെടുത്തിരിക്കുകയാണ് നാസ. സ്‌പേസ് എക്‌സിന്റെ നാല് പേരടങ്ങുന്ന ക്രൂ-11 ദൗത്യത്തിനെ നിശ്ചയിച്ചതിലും നേരത്തെ തന്നെ ഭൂമിയിലേക്ക് കൊണ്ടുവരാനാണ് നാസ ഒരുങ്ങുന്നത്. 25 വർഷത്തിലേറെ നീണ്ട ബഹിരാകാശ നിലയ ജീവിതത്തിന്റെ ചരിത്രത്തിൽ ആദ്യമായാണ്, ഒരു മെഡിക്കൽ പ്രശ്നം കാരണം, നിശ്ചയിച്ച തീയതിക്ക് മുമ്പ് ബഹിരാകാശയാത്രികരെ ഭൂമിയിലേക്ക് തിരികെ കൊണ്ടുവരുന്നത്.
ക്രൂ അംഗങ്ങളിലെ ഒരാൾക്ക് ശാരീരിക പ്രശ്നങ്ങൾ ഉണ്ടായതോടെയാണ് നാസ മെഡിക്കൽ ഇവാക്വേഷൻ ഉത്തരവിട്ടത്. ക്രൂ-11 ന്റെ ക്രൂ ഡ്രാഗൺ കാപ്സ്യൂൾ യുഎസ് സമയം ബുധനാഴ്ച വൈകുന്നേരം 5 മണിക്ക് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിന്ന്പുറപ്പെട്ട് ജനുവരി 15 വ്യാഴാഴ്ച ഏകദേശം EST 3:40 ന് കാലിഫോർണിയ തീരത്ത് പസഫിക് സമുദ്രത്തിൽ പതിക്കുന്നതാണ്.
ജനുവരി 7 ആയിരുന്നു ദൗത്യത്തിലെ ഒരു ക്രൂ അംഗത്തിന് വൈദ്യശാസ്ത്രപരമായ അസ്വസ്ഥതകൾ ഉള്ളതിനാൽ ബഹിരാകാശ നടത്തം ഒഴിവാക്കിയതായി നാസ ആദ്യം അറിയിച്ചിരുന്നത്. ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെങ്കിലും എത്രയും പെട്ടെന്ന് ഭൂമിയിലേക്ക് തിരികെ എത്തിക്കാൻ ആണ് ശ്രമിക്കുന്നത് എന്നും നാസ അറിയിച്ചു. സ്വകാര്യതാ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി ഏജൻസി ബഹിരാകാശയാത്രികന്റെ പേര്, ആരോഗ്യത്തെക്കുറിച്ചുള്ള വിശദാംശങ്ങൾ എന്നിവ വെളിപ്പെടുത്തിയിട്ടില്ല.









Discussion about this post