വാഷിംഗ്ടൺ: നവംബറിൽ നടക്കാനിരിക്കുന്ന അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വിജയിച്ചാൽ ഇന്ത്യയുമായുള്ള ബന്ധത്തിന് മുഖ്യ പരിഗണന നൽകുമെന്ന ഡെമോക്രാറ്റിക് നേതാവ് ജോ ബൈഡൻ. അമേരിക്കയുടെ സ്വാഭാവിക പങ്കാളിയായ ഇന്ത്യയുമായുള്ള സൗഹൃദം താൻ ഏറെ മാനിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയുമായുള്ള ബന്ധം പരസ്പരം ഗുണകരമാണ്. സുരക്ഷയുമായി ബന്ധപ്പെട്ട മേഖലകളിലെ തന്ത്രപ്രധാനമായ സഹകരണം ഇരു രാജ്യങ്ങൾക്കും മികച്ച നേട്ടങ്ങൾ സ്വന്തമാക്കാൻ ഉപകരിക്കും. ഇന്ത്യയുമായി സിവിൽ ആണവ കരാറിൽ ഒപ്പു വെക്കാൻ സാധിച്ചത് താൻ കൈവരിച്ച മികച്ച നേട്ടമാണെന്നും ബൈഡൻ അഭിപ്രായപ്പെട്ടു.
അമേരിക്കൻ വൈസ് പ്രസിഡന്റായിരിക്കെ ഇന്ത്യയുമായി മികച്ച ബന്ധം കാത്തു സൂക്ഷിക്കാൻ ശ്രമിച്ച ബൈഡന് ഇന്ത്യൻ വംശജരുടെ പിന്തുണ ഏറെയുണ്ട്. നിലവിലെ അന്താരാഷ്ട്ര സാഹചര്യത്തിൽ ഇന്ത്യയുമായുള്ള സഹകരണത്തിലെ നിലപാട് അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ നിർണ്ണായകമാകുമെന്നാണ് വിലയിരുത്തൽ.
Discussion about this post