മുംബൈ : പ്രമുഖ ബോളിവുഡ് നൃത്തസംവിധായകൻ സരോജ് ഖാൻ അന്തരിച്ചു.71 വയസ്സായിരുന്ന സരോജ് ഖാൻ ഹൃദയാഘാതത്തെ തുടർന്ന് ബാന്ദ്ര ഗുരുനാനാക്ക് ആശുപത്രിയിൽ വച്ചാണ് അന്തരിച്ചത്.നാൽപതു വർഷത്തിലധികമായി രണ്ടായിരത്തിലധികം ഹിന്ദി സിനിമകൾക്കാണ് സരോജ് ചടുലമായ നൃത്തച്ചുവടുകൾ ഒരുക്കിയത്.
മാധുരി ദീക്ഷിത് അഭിനയിച്ച തേസാബ് എന്ന ചിത്രത്തിലെ ‘ഏക് ദോ തീൻ’ ഗാനരംഗം ഇന്ത്യയെ തന്നെ പിടിച്ചു കുലുക്കിയിരുന്നു.മാധുരിയുടെ ഒപ്പം തന്നെ ഐശ്വര്യ റായ് അഭിനയിച്ച ദേവ്ദാസിലെ ‘ഡോലാ രെ’ ഗാനരംഗവും വൻ ജനപ്രീതി നേടി.സരോജ് ഖാന് മൂന്നുവട്ടം ദേശീയ പുരസ്കാരം ലഭിച്ചിട്ടുണ്ട്.
Discussion about this post