ലഡാക്ക് സന്ദര്‍ശനത്തിനു ശേഷം മുതിര്‍ന്ന കേന്ദ്രമന്ത്രിമാരുമായി പ്രധാനമന്ത്രി ഇന്ന് കൂടിക്കാഴ്ച നടത്തും. ഇന്ന് വൈകുന്നേരമാണ് കൂടിക്കാഴ്ച . പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്, ആഭ്യന്തര മന്ത്രി അമിത്ഷാ എന്നിവരുള്‍പ്പെടെയുള്ള മന്ത്രിമാര്‍ യോഗത്തില്‍ പങ്കെടുക്കും.
ലഡാക്കിലെ സ്ഥിതിഗതികള്‍ പ്രധാനമന്ത്രി ചര്‍ച്ചചെയ്യുമെന്നാണ് സൂചന.
ലഡാക്കില്‍ മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥരുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തിയിരുന്നു. ഓരോ സൈനികര്‍ക്കും ആത്മവിശ്വാസമേകിയായിരുന്നു പ്രധാനമന്ത്രി അവരോട് സംവദിച്ചത്. ലഫ്റ്റന്റ് ജനറല്‍ ഹരീന്ദര്‍ സിംഗ് അതിര്‍ത്തിയിലെ സ്ഥിതി ഗതികള്‍ പ്രധാമന്ത്രിയോട് വിശദീകരിച്ചു.
നിമുവിലും ,സിക്‌സേയിലും പ്രധാനമന്ത്രി സന്ദര്‍ശനം നടത്തു. അവിടുത്തെ സ്ഥിതിഗതികള്‍ അദ്ദേഹം വിലയിരുത്തും. സൈനികവിന്യാസവും വിലയിരുത്തും. ലേയിലെ സൈനിക ആശുപത്രിയിലും പ്രധാനമന്ത്രി സന്ദര്‍ശനം നടത്തും. ഇത്തരത്തില്‍ വ്യക്തമായ പദ്ധതിയോടെയാണ് പ്രധാനമന്ത്രിയുടെ അപ്രതീക്ഷിത സന്ദര്‍ശനം.
അതിര്‍ത്തിയിലെ സേനാവിന്യാസം പ്രധാനമന്ത്രി നേരിട്ട് വിലയിരുത്തി. മുന്‍കൂട്ടി പ്രഖ്യാപിക്കാതെയാണ് പ്രധാനമന്ത്രി അതിര്‍ത്തിയിലെത്തിയത്. സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്തും കരസേനാ മേധാവി എംഎം നരവാനെയും പ്രധാനമന്ത്രിക്കൊപ്പം ലഡാക്കിലെത്തിയിരുന്നു. ലേയില്‍ എത്തിയ പ്രധാനമന്ത്രി ഗാല്‍വന്‍ താഴ്വരയിലെ സംഘര്‍ഷത്തില്‍ പരിക്കേറ്റ സൈനികരെ സന്ദര്‍ശിച്ചിരുന്നു.
Discussion about this post