ലഡാക് : മലനിരകളിൽ കാവൽനിൽക്കുന്ന സൈനികരെ ആവേശഭരിതരാക്കി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസംഗം.”ഇന്ത്യൻ സൈനികരുടെ അഗ്നിയും രൗദ്രതയും ശത്രു മനസ്സിലാക്കിയിരിക്കുന്നു.ഭാരതത്തിന്റെ ശക്തിയെപ്പറ്റി നിങ്ങൾ ലോകത്തിന് ഒരു സന്ദേശം നൽകിയിരിക്കുന്നു” എന്ന് സൈനികരെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി പ്രസംഗിച്ചു.
ഇന്ത്യ സമാധാനപരമായി വർദ്ധിക്കുന്നത് സൈനികരുടെ ധീരത കൊണ്ടാണ് എന്ന് വെളിപ്പെടുത്തിയ പ്രധാനമന്ത്രി, സൈനികർ ചവിട്ടിനിൽക്കുന്ന ഹിമാലയത്തേക്കാൾ ഉയരമുണ്ട് അവരുടെ ധീരതയ്ക്ക് എന്നും പ്രശംസിച്ചു.14 കോർപ്സ് സൈനികരെ പ്രചോദിപ്പിച്ചു കൊണ്ടുള്ള പ്രധാനമന്ത്രിയുടെ പ്രസംഗം സൈനികർക്ക് കനത്ത ആത്മവിശ്വാസമാണ് നൽകിയത്.അതിർത്തിയിലെ സ്ഥിതിഗതികൾ വിലയിരുത്താൻ അപ്രതീക്ഷിത സന്ദർശനം നടത്തുകയായിരുന്നു പ്രധാനമന്ത്രി.
Discussion about this post