ടോക്യോ: അതിർത്തിയിൽ സംഘർഷം നിലനിൽക്കുന്ന പശ്ചാത്തലത്തിൽ ഇന്ത്യക്ക് പിന്തുണയുമായി ജപ്പാൻ രംഗത്ത്. നിയന്ത്രണരേഖയിലെ നിലവിലെ അവസ്ഥ അട്ടിമറിക്കാനുള്ള ഏകപക്ഷീയമായ ശ്രമങ്ങളെ ജപ്പാൻ എതിർക്കുമെന്ന് ജാപ്പനീസ് സ്ഥാനപതി സതോഷി സുസുക്കി വ്യക്തമാക്കി.
ഇന്ത്യൻ വിദേശകാര്യ സെക്രട്ടറി ഹർഷവർദ്ധൻ ശൃംഗ്ലയുമായി വെള്ളിയാഴ്ച ചർച്ച നടത്തിയ ശേഷമായിരുന്നു സുസുക്കിയുടെ പ്രതികരണം. ഇന്തോ പസഫിക് സഹകരണത്തെക്കുറിച്ചും ഇരുവരും ചർച്ചയിൽ സംസാരിച്ചു.
https://twitter.com/EOJinIndia/status/1278943913777061888?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1278943913777061888%7Ctwgr%5E&ref_url=https%3A%2F%2Fwww.mathrubhumi.com%2Fnews%2Fworld%2Fjapan-backs-india-opposes-any-unilateral-attempt-to-change-status-quo-on-lac-1.4878238
‘ശൃംഗ്ലയുമായി വിഷയങ്ങൾ ചർച്ച ചെയ്തു. യഥാർത്ഥ നിയന്ത്രണ രേഖയിലെ സാഹചര്യം വിശകലനം ചെയ്യുകയും സമാധാനം പാലിക്കാനുള്ള ഇന്ത്യയുടെ ആത്മാർത്ഥത വ്യക്തമാകുകയും ചെയ്തു. ചർച്ചകളിലൂടെയുള്ള സമാധാനപരമായ പ്രശ്ന പരിഹാരമാണ് ജപ്പാനും ആഗ്രഹിക്കുന്നത്. നിലവിലെ സാഹചര്യം അട്ടിമറിക്കാനുള്ള ഏകപക്ഷീയമായ നീക്കത്തെ ജപ്പാൻ എതിർക്കുമെന്നും സതോഷി സുസുക്കി ട്വീറ്റ് ചെയ്തു.
അതിർത്തി സംഘർഷത്തിൽ ഇന്ത്യയെ അനുകൂലിച്ച് നേരത്തെ അമേരിക്കയും ഫ്രാൻസും രംഗത്ത് വന്നിരുന്നു. ഇതിനു പുറമെ ഏഷ്യയിലെ പ്രബല ശക്തിയായ ജപ്പാനും ഇന്ത്യക്ക് പിന്തുണയുമായി രംഗത്ത് വന്നതോടെ വിഷയത്തിൽ ചൈന ഒറ്റപ്പെടുകയാണ്. ഇത് നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ഇന്ത്യ നേടുന്ന വൻ നയതന്ത്ര സ്വീകാര്യതയായാണ് വിലയിരുത്തപ്പെടുന്നത്.
Discussion about this post