കറാച്ചി : പാകിസ്ഥാൻ വിദേശകാര്യ മന്ത്രി ഷാ ഖുറേഷിക്ക് കോവിഡ് രോഗബാധ സ്ഥിരീകരിച്ചു.ഖുറേഷി തന്നെയാണ് രോഗബാധയുടെ കാര്യം വെളിപ്പെടുത്തിയത്. പനിയും മറ്റു രോഗലക്ഷണങ്ങളും അനുഭവപ്പെട്ടപ്പോൾ നടത്തിയ പരിശോധനയിലാണ് രോഗബാധ സ്ഥിരീകരിച്ചത്.
ഖുറേഷി ഇതോടെ വീട്ടിൽ ക്വാറന്റൈനിലേക്ക് മാറിയെന്ന് ട്വിറ്ററിൽ വെളിപ്പെടുത്തുകയായിരുന്നു.പാക് ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റൻ ഷാഹിദ് അഫ്രീദിയടക്കം പല പ്രമുഖ ക്രിക്കറ്റ് താരങ്ങൾക്കും അടുത്തിടെ രോഗബാധ സ്ഥിരീകരിച്ചിരുന്നു.










