Friday, March 5, 2021
submit news: [email protected]
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
  • Entertainment
  • Sports
  • Tech
  • Article
  • ​
    • Business
    • Health
    • Culture
    • Video
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
  • Entertainment
  • Sports
  • Tech
  • Article
  • ​
    • Business
    • Health
    • Culture
    • Video
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
No Result
View All Result
Home News India

പ്രധാനമന്ത്രിയുടെ സന്ദേശം ഉൾക്കൊണ്ട് സൈന്യം; ലഡാക്കിൽ നാല് ഡിവിഷനുകളിലായി അറുപതിനായിരം സൈനികരെ വിന്യസിച്ചു, സേനാ നീക്കത്തിൽ അമ്പരന്ന് ചൈന

by Brave India Desk
Jul 4, 2020, 04:52 pm IST
in India
Share on FacebookTweetWhatsAppTelegram

ലഡാക്ക്: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മിന്നൽ സന്ദർശനത്തിന് പിന്നാലെ ലഡാക്കിൽ സേനാ വിന്യാസം ശക്തമാക്കി ഇന്ത്യ. ചൈനയുമായി അതിർത്തി പങ്കിടുന്ന ലഡാക്കിലെ  856 കിലോമീറ്റര്‍ നിയന്ത്രണ രേഖയ്ക്ക് സമീപം നാല് അധിക ഡിവിഷനുകളിലായാണ് ഇന്ത്യ സൈനികരെ വിന്യസിച്ചിരിക്കുന്നത്.

യുദ്ധോപകരണങ്ങള്‍,ആയുധങ്ങള്‍,പീരങ്കികള്‍ എന്നിവയടക്കമാണ് ഇന്ത്യയുടെ സേനാവിന്യാസം. നിയന്ത്രണ രേഖ ആരംഭിക്കുന്ന കാരക്കോറം പാസ് മുതല്‍ സൗത്ത് ലഡാക്കിലെ ചുമൂര്‍ വരെയാണ് ഇന്ത്യ സേനാ വിന്യാസം വർദ്ധിപ്പിച്ചിരിക്കുന്നത്. ചൈനയുടെ ഭാഗത്ത് നിന്നുള്ള ഏതുതരം കടന്ന് കയറ്റത്തെയും പ്രതിരോധിക്കുക എന്നതാണ് സേനാവിന്യാസത്തിന്റെ ലക്ഷ്യം. ചൈനയുടെ ഭാഗത്ത് നിന്നുള്ള പ്രകോപനങ്ങൾക്ക്
ശക്തമായ തിരിച്ചടി നല്‍കണം എന്ന നിര്‍ദ്ദേശമാണ് കേന്ദ്രസര്‍ക്കാര്‍ സൈന്യത്തിന് നല്‍കിയിട്ടുള്ളത്.

ചൈന അതിർത്തിയിൽ സേനാവിന്യാസം വർദ്ധിപ്പിച്ചതിന് പിന്നാലെയാണ് ഇന്ത്യയും സമാനമായ രീതിയിൽ സൈനിക നീക്കം ശക്തിപ്പെടുത്തിയത്. സംഘർഷം ലഘൂകരിക്കുന്നതിന്റെ ഭാഗമായി ഗാൽവനിൽ നിന്ന് പിന്മാറാൻ ചൈന സന്നദ്ധത അറിയിച്ചിരുന്നു. എന്നാൽ ചൈനയുടെ ഭാഗത്തു നിന്നും പിന്മാറ്റം പൂര്‍ത്തിയാക്കി എന്ന് ഉറപ്പ് വരുത്തണം എന്ന നിര്‍ദ്ദേശം പ്രതിരോധ മന്ത്രാലയം സേനയ്ക്ക് നല്‍കിയിട്ടുണ്ട്.

പ്രധാനമത്രി നരേന്ദ്ര മോദിയുടെ അപ്രതീക്ഷിത ലഡാക്ക് സന്ദർശനത്തിന്റെ പശ്ചാത്തലത്തിലുള്ള ഇന്ത്യയുടെ നീക്കങ്ങളെ കരുതലോടെയാണ് ചൈന നോക്കിക്കാണുന്നത്.

Tags: chinaPRIME MINISTER NARENDRA MODIladakhMAINindiaGalwan
Share213TweetSendShare

Discussion about this post


Related News

രാജ്യത്തെ ജീവിക്കാന്‍ പറ്റിയ ഏറ്റവും നല്ല നഗരത്തിന്റെ പട്ടികയില്‍ ബംഗളൂരു ഒന്നാമത്; കേന്ദ്ര സര്‍ക്കാര്‍ റാങ്കിങ് പുറത്ത്

തുര്‍ക്മെനിസ്ഥാന്‍ സേനയ്ക്ക് പ്രത്യേക യുദ്ധ പരിശീലനം നല്‍കി ഇന്ത്യന്‍ സൈന്യം; ദൃശ്യങ്ങൾ പുറത്ത്

ഹൈദരാബാദില്‍ 5.85 കിലോഗ്രാം വ്യാജ സ്വര്‍ണ ബിസ്‌ക്കറ്റും എട്ട് ലക്ഷം രൂപയും പിടികൂടി; നാല് പേർ കസ്റ്റഡിയില്‍

അനുരാഗ് കശ്യപ്, തപ്‌സി പന്നു താരങ്ങളുടെ ആസ്തികളിലെ റെയ്ഡ്; കോടികളുടെ ക്രമക്കേടുണ്ടെന്ന് ആദായ നികുതി വകുപ്പ്

Next Post

മഹേശന്റെ മരണം; തുഷാർ വെള്ളാപ്പള്ളിയെ ചോദ്യം ചെയ്യും

Latest News

രാജ്യത്തെ ജീവിക്കാന്‍ പറ്റിയ ഏറ്റവും നല്ല നഗരത്തിന്റെ പട്ടികയില്‍ ബംഗളൂരു ഒന്നാമത്; കേന്ദ്ര സര്‍ക്കാര്‍ റാങ്കിങ് പുറത്ത്

തുര്‍ക്മെനിസ്ഥാന്‍ സേനയ്ക്ക് പ്രത്യേക യുദ്ധ പരിശീലനം നല്‍കി ഇന്ത്യന്‍ സൈന്യം; ദൃശ്യങ്ങൾ പുറത്ത്

‘കേരളത്തിലെ പെണ്‍കുട്ടികളെ സംരക്ഷിക്കാന്‍ ഹൈന്ദവരും ക്രൈസ്തവരും ഒരുമിച്ച്‌ നില്‍ക്കണം’; മീനാക്ഷി ലേഖി എം.പി

‘ഇ​ഡി ച​ട്ട​മ്പി​ത്ത​രം കാ​ട്ടി​യാ​ല്‍ ചു​ട്ട​മ​റു​പ​ടി കി​ട്ടും’: തോ​മ​സ് ഐ​സ​ക്

ഹൈദരാബാദില്‍ 5.85 കിലോഗ്രാം വ്യാജ സ്വര്‍ണ ബിസ്‌ക്കറ്റും എട്ട് ലക്ഷം രൂപയും പിടികൂടി; നാല് പേർ കസ്റ്റഡിയില്‍

അനുരാഗ് കശ്യപ്, തപ്‌സി പന്നു താരങ്ങളുടെ ആസ്തികളിലെ റെയ്ഡ്; കോടികളുടെ ക്രമക്കേടുണ്ടെന്ന് ആദായ നികുതി വകുപ്പ്

‘വളരെ വേഗത്തിലും മിതമായ നിരക്കിലും ജനങ്ങള്‍ക്ക് വാക്‌സിന്‍ ലഭ്യമാക്കുന്ന രാജ്യമായ ഇന്ത്യയിലായിരിക്കുന്നത് ഭാഗ്യം’; കോവിഡ് വാക്‌സിന്‍ സ്വീകരിച്ച്‌ കേന്ദ്ര ധനകാര്യമന്ത്രി

‘ചൈനയില്‍ നിന്നും ഉയരുന്ന വെല്ലുവിളികള്‍ നേരിടാന്‍ ഇന്ത്യയുമായുള്ള ബന്ധം ശക്തമാക്കേണ്ടിവരും’; അമേരിക്ക

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India News

No Result
View All Result
  • Home
  • Kerala
  • India
  • International
  • Article
  • Entertainment
  • Sports
  • Technology

© Brave India News