ന്യൂഡൽഹി : ലേയിലെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആശുപത്രി സന്ദർശനം നാടകമാണെന്ന ആരോപണങ്ങൾക്ക് വിശദീകരണവുമായി സൈന്യം. ധീരസൈനികർക്ക് മികച്ച ചികിത്സ നൽകുന്നതിനായി സജ്ജമാക്കിയ സൈനിക ആശുപത്രി തന്നെയാണ് പ്രധാനമന്ത്രി സന്ദർശിച്ചതെന്ന് സൈന്യം വ്യക്തമാക്കി.ചില കേന്ദ്രങ്ങൾ ദുഷ്ടലാക്കോടെ വ്യാജപ്രചാരണം നടത്തുകയാണെന്നും സൈന്യം കൂട്ടിച്ചേർത്തു.
പ്രധാനമന്ത്രി നരേന്ദ്രമോദി ആശുപത്രി സന്ദർശനം നടത്തുന്ന ഫോട്ടോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.ഫോട്ടോയിലുള്ള പ്രൊജക്ടറും സ്ക്രീനും ചൂണ്ടിക്കാട്ടിയാണ് ആശുപത്രി സന്ദർശനം നാടകമാണെന്ന് ചിലർ വാദിച്ചത്.എന്നാൽ, കോവിഡിന്റെ പശ്ചാതലത്തിൽ ചില വാർഡുകൾ ഐസൊലേഷൻ വാർഡുകളാക്കി മാറ്റേണ്ടി വന്നുവെന്നും അതിനാൽ ട്രെയിനിങ് ഓഡിയോ വീഡിയോ ഹാളായി ഉപയോഗിച്ചിരുന്ന സ്ഥലം പരിക്കേറ്റ സൈനികരെ ചികിത്സിക്കുന്നതിനായി വാർഡാക്കി മാറ്റുകയായിരുന്നുവെന്നും സൈന്യം വിശദമാക്കി.
Discussion about this post