തൃശ്ശൂർ : ഇന്ന് വിവാഹം നടക്കാനിരിക്കെ വധു വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ.പറപ്പൂക്കാവ് തെക്കൂട്ടയിൽ അശോകന്റെ മകൾ അനുഷ്കയെയാണ് ഇന്നലെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്.22 വയസ്സായിരുന്നു പെൺകുട്ടിക്ക്.
ഫാനിൽ ബെഡ്ഷീറ്റ് ഉപയോഗിച്ച് കുരുക്കിട്ട് തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം.കയ്യിൽ മൊബൈലിന്റെ ഇയർഫോൺ മുറുകെ പിടിച്ചിരുന്നു.നടപടികൾ പൂർത്തിയാക്കിയ ശേഷം പോലീസ് മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി തൃശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റി.












