തിരുവനന്തപുരം : തലസ്ഥാന നഗരത്തിലെ ട്രിപ്പിൾ ലോക്ഡൗൺ നിലവിൽ വന്നു. ഒരാഴ്ചത്തേക്ക് നഗരത്തിൽ നിയന്ത്രണം നടപ്പിലാക്കിയിരിക്കുന്നത്. കോവിഡ് മഹാമാരി പടർന്നു പിടിച്ചിരിക്കുന്ന സാഹചര്യത്തിലാണ് സർക്കാരിന്റെ ഈ നടപടി. കോർപ്പറേഷൻ പരിധിയിലുള്ള 100 വാർഡുകളും പരിപൂർണ്ണമായി അടച്ചു പൂട്ടി.നഗരത്തിൽ, കാര്യങ്ങൾ കൈ വിട്ടു പോകാനിടയുണ്ടെന്ന് ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകിയതിനെ തുടർന്നാണ് ഈ കർശന നടപടി.
കോർപറേഷനിൽ ഇന്നുമുതൽ പൊതുഗതാഗതം ഉണ്ടാവില്ല.കെഎസ്ആർടിസി ഡിപ്പോകളും അടച്ചു. അവശ്യ സേവനങ്ങൾക്ക് മാത്രമാണ് അനുമതിയുള്ളൂ. ഫാർമസികളും ആശുപത്രികളും തുറക്കും.വിമാനത്താവളങ്ങളിലേക്ക് വാഹനങ്ങൾ അനുവദിക്കും.വിളിച്ചു പറഞ്ഞാൽ അവശ്യസാധനങ്ങൾ പോലീസ് വീട്ടിലെത്തിക്കും എന്നാണ് അറിയിച്ചിട്ടുള്ളത്.
Discussion about this post