സിക്ക് വിഘടനവാദികളുടെ ഖാലിസ്ഥാൻ അനുകൂല ഗ്രൂപ്പിന്റെ 40 വെബ്സൈറ്റുകൾ കേന്ദ്രസർക്കാർ ബ്ലോക്ക് ചെയ്തു.സിഖ്സ് ഫോർ ജസ്റ്റിസ് എന്ന് പേരുള്ള ഈ കൂട്ടായ്മയിലേക്ക് പുതിയ അംഗങ്ങളെ ചേർക്കുന്നതിനായും അഭിപ്രായ വോട്ടെടുപ്പിൽ പങ്കെടുക്കുന്നതിനായും നിർമിച്ചിരുന്ന വെബ്സൈറ്റുകളാണ് കേന്ദ്ര സർക്കാർ ബ്ലോക്ക് ചെയ്തത്.ഇന്നലെയാണ് ഈ ഓൺലൈൻ ക്യാമ്പയിന് സംഘടന തുടക്കം കുറിച്ചത്.
യുഎപിഎ ആക്ട് പ്രകാരം നിയമവിരുദ്ധമായാണ് പ്രവർത്തിക്കുന്നതെന്ന് കണ്ടെത്തിയതിനെ തുടർന്ന് സിക്ക് ഫോർ ജസ്റ്റിസ് സംഘടന കഴിഞ്ഞ വർഷം കേന്ദ്ര സർക്കാർ നിരോധിച്ചിരുന്നു.കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദ്ദേശപ്രകാരമാണ് വെബ്സൈറ്റുകൾ ബ്ലോക്ക് ചെയ്തിട്ടുള്ളത്.ഐടി ആക്ടിന്റെ 69A വകുപ്പ് പ്രകാരമാണ് നടപടി.യുഎപിഎ ആക്ട് പ്രകാരം സിഖ്സ് ഫോർ ജസ്റ്റിസ് സംഘടനയിലെ ഗുർപത്വന്ത് സിംഗ് ഉൾപ്പെടെ 9 ഖാലിസ്ഥാനികളെ കഴിഞ്ഞ ദിവസം കേന്ദ്രം തീവ്രവാദികളായി പ്രഖ്യാപിച്ചിരുന്നു.
Discussion about this post