കൊളംബോ: ഇന്ത്യക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ശ്രീലങ്കയ്ക്ക് 413 റണ്‍സ് വിജയലക്ഷ്യം. 70/1 എന്ന നിലയില്‍ നാലാം ദിനം ക്രീസിലെത്തിയ ഇന്ത്യ 325/8 എന്ന സ്‌കോറില്‍ രണ്ടാം ഇന്നിംഗ്‌സ് ഡിക്ലയര്‍ ചെയ്തു. അജിങ്ക്യാ രഹാനെയുടെ സെഞ്ചുറിയാണ് ഇന്ത്യക്ക് ജയപ്രതീക്ഷ നല്‍കിയത്. 126 റണ്‍സെടുത്ത രഹാനെയ്ക്ക് പുറമെ 82 റണ്‍സെടുത്ത മുരളി വിജയ്‌യും 34 റണ്‍സെടുത്ത രോഹിത് ശര്‍മയുമാണ് ഇന്ത്യയുടെ മറ്റ് പ്രധാന സ്‌കോററര്‍മാര്‍.
രണ്ടാം വിക്കറ്റില്‍ വിജയ്‌രഹാനെ സഖ്യം കൂട്ടിച്ചേര്‍ത്ത 140 റണ്‍സാണ് ഇന്ത്യയുടെ മികച്ച സ്‌കോറിന് അടിത്തറയായത്. ബിന്നി(17), അശ്വിന്‍(19)എന്നിവരും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. എന്നാല്‍ ബാറ്റിംഗിനിടെ വിക്കറ്റ് കീപ്പര്‍ വൃദ്ധിമാന്‍ സാഹ(13 നോട്ടൗട്ട്) പേശിവലിവുകാരണം ക്രീസ് വിട്ടത് ഇന്ത്യക്ക് തിരിച്ചടിയായി. ലങ്കയുടെ രണ്ടാം ഇന്നിംഗ്‌സില്‍ സാഹയ്ക്കു പകരം കെ എല്‍ രാഹുലാകും ഇന്ത്യക്കായി വിക്കറ്റ് കീപ്പറാകും.
നാലാം ദിനം 29 ഓവറും അഞ്ചാം ദിനം 90 ഓവറും കളി ബാക്കിയുണ്ട്. ഈ ടെസ്റ്റോടെ വിരമിക്കുന്ന ലങ്കന്‍ ബാറ്റിംഗ് ഇതിഹാസം കുമാര്‍ സംഗക്കാരയ്ക്ക് വിജയത്തോടെ വിടചൊല്ലാന്‍ ലങ്ക ആഗ്രഹിച്ചാല്‍ മത്സരം ആവേശകരമാകും.രണ്ടാം ഇന്നിങ്ങിസില്‍ കുമാര്‍ സംഗകാര പുറത്ത്. 18 രണ്‍സെടുത്ത സംഗകാരയെ അശ്വിന്‍ പുറത്താക്കി. രാജ്യാന്തര ക്രിക്കറ്റില്‍ സംഗക്കാരയുടെ അവസാന ഇന്നിംഗ്‌സ് ആയിരുന്നു ഇത്.
Discussion about this post