തായ്വാന്:ചൈനയ്ക്ക് വന്‍ തിരിച്ചടിയായി ടിബറ്റ് അഭയാര്‍ത്ഥി ഭരണകൂടത്തിന്റെ തലവനും ബൗദ്ധ ആത്മീയാചാര്യനുമായ ദലായ് ലാമയെ തായ്വാനിലേക്ക് ക്ഷണിച്ച് തായ്വാന് വിദേശകാര്യമന്ത്രി. പ്രസിഡന്റ് സായ് ഇങ്ങ് വെന്‍ ന്റെ ഭരണത്തിലുള്ള തായ്വാന് അതിന്റെ ഔദ്യോഗികനാമമായി റിപ്പബ്ളിക് ഓഫ് ചൈന എന്ന പേരാണ് സ്വീകരിച്ചിരിക്കുന്നത്. കമ്യൂണിസ്റ്റുകാര്‍ക്ക് കീഴടക്കാനാവാത്ത ജനാധിപത്യ ഭരണകൂടമുള്ള ചൈനീസ് രാഷ്ട്രമാണ് തായ്വാന്.കമ്യൂണിസ്റ്റ് ചൈനയുടെ കണ്ണിലെ കരടാണ് ഈ രാജ്യം. തായ്വാന് എന്ന പ്രദേശം തങ്ങളുടേതെന്നാണ് ചൈനയുടെ അവകാശവാദം .
എന്നാല്‍ തായ്വാന് തങ്ങളുടെ ഔദ്യോഗികനാമം റിപ്പബ്ളിക് ഓഫ് ചൈന എന്ന് മാറ്റി കമ്യൂണിസ്റ്റ് ചൈനയല്ല, തങ്ങളാണ് ശരിക്കുള്ള ജനാധിപത്യ ഭരണകൂടം എന്നാണ് അവകാശപ്പെടുന്നത്. ദലായ് ലാമയെ അവര്‍ അവിടം സന്ദര്‍ശനത്തിനായി ക്ഷണിച്ചതോടെ ടിബറ്റിനെ എന്നെന്നും കൈവശം വയ്ക്കാനുള്ള ചൈനയുടെ ശ്രമങ്ങള്‍ക്ക് കനത്ത തിരിച്ചടിയാണ്.
ഇതിനു മുന്‍പ് 2009ലും ദലായ് ലാമ തായ്വാന് സന്ദര്‍ശിച്ചിരുന്നു. അന്ന് കമ്യൂണിസ്റ്റ് ചൈന അന്താരാഷ്ട്ര വേദികളില്‍ തായ്വാനെതിരെ വലിയ ബഹളം ഉണ്ടാക്കിയിരുന്നു. ദലായ് ലാമയ്ക്ക് ജന്മദിനാശംസകള് നേര്‍ന്ന് കൊണ്ടാണ് അദ്ദേഹത്തെ വീണ്ടും തായ്വാന് ക്ഷണിച്ചത്.
Discussion about this post